/sathyam/media/media_files/2025/10/24/to-thomas-2025-10-24-23-41-46.jpg)
ഡല്‍ഹി: ഡൽഹിയിൽ ഏറെ നാളായി സാമൂഹ്യ സേവനരഗത്തും ആതുര സേവന രഗത്തും സജീവ സാന്നിദ്ധ്യമായ ടി.ഒ തോമസ് കേരളീയം പുരസ്കാരത്തിന് അർഹനായി.
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോ. എ.പി.ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് ഡൽഹിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഡോ. ടി.ഒ തോമസ് അർഹനായത്.
വൈക്കത്തു തറവാടും മൂലകുടുംബവമുള്ള തോമസ് കഴിഞ്ഞ 38 ലേറെ വർഷമായി ഡൽഹിയിലാണ്. ഗ്രേറ്റർ നോയിഡയിൽ ഓഫ്സെറ്റ് പ്രിന്റ്റിങ്ങും പാക്കേജിങ്ങ് മാനുഫാക്ചറിങ് കമ്പനിയും, കൂടാതെ ഇൻഡസ്ട്രിയൽ സ്റ്റീൽ ഐറ്റംസ് ട്രേഡിങ്, ടിഎംടി ബാർ, സിമന്റ് എന്നിവയുടെ ട്രേഡിങ് ചെയ്യുന്ന ബിസിനസ്സും ഡൽഹിയിൽ നടത്തിവരുന്നു.
കോവിഡ് കാലഘട്ടത്തിൽ അനവധി ജീവൻ രക്ഷിക്കുകയും, ഒട്ടനവധി പേർക്ക് താങ്ങും തണലും ആയിട്ടുണ്ട്. 2022 ഇൽ രാജീവ് ഗാന്ധി സേവന പുരസ്‌കാരം തേടിയെത്തി. 2023 ഇൽ ഒറീസ്സ ഗവർണർ സോഷ്യൽ വർക്കിനുള്ള ഹോണൊററി ഡോക്ടറേറ്റ് പ്രദാനം ചെയ്തു.
അതോടൊപ്പം 2024 ഇൽ ബിസിനസ് മാനേജ്മെന്റിൽ ഹോണൊററി ഡോക്ടറേറ്റ് വാഷിങ്ടോൺ യൂണിവേഴ്സിറ്റി നൽകി ആദരിച്ചു. കൂടാതെ അനവധി സമൂഹ്യ സാംസ്‌കാരിക സംഘടനകൾ വിവിധ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
2025 നവംബർ 1ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us