ഡൽഹി മലയാളി അസോസിയേഷന്‍ ബുറാടി - കിങ്‌സ്‌വേ ക്യാമ്പ് ഏരിയ രൂപീകരിച്ചു

author-image
പി.എന്‍ ഷാജി
New Update
dma buradi-kingsway camp

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി  ബുറാടി - കിങ്‌സ്‌വേ ക്യാമ്പ് കേന്ദ്രമാക്കി ഡിഎംഎയുടെ 33-ാമത് ഏരിയ രൂപീകരിച്ചു.

Advertisment

ജിടിബി നഗറിലെ ടൈപ്പ്-സി, ക്വാർട്ടർ നമ്പർ 30-ൽ ചേർന്ന ഏരിയ രൂപീകരണ യോഗം, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രജിത് കലാഭവൻ അധ്യക്ഷത വഹിച്ച ഏരിയ രൂപീകരണ യോഗത്തിൽ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി കൃതജ്ഞത പറഞ്ഞു.

അഡ്‌ഹോക് കമ്മിറ്റി കൺവീനറായി പ്രജിത് കലാഭവൻ, ജോയിന്റ് കൺവീനർമാരായി എസ് ദേവൻ, സുമാ എസ് കുമാർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി വിജി വർഗീസ്, കെ വി ഷിബു, അജിതാ നായർ എന്നിവരെയും തെരെഞ്ഞെടുത്തു. മധുര പലഹാര വിതരണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

അഡ്‌ഹോക് കമ്മിറ്റിയുടെ ആദ്യ യോഗം ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നവംബർ 13 വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കും.

Advertisment