/sathyam/media/media_files/2025/11/12/bharatha-natyam-arangettam-2025-11-12-23-42-50.jpg)
ന്യൂ ഡൽഹി: ഡൽഹി നിവാസികളായ മൂന്ന് അമ്മമാർ അരങ്ങിലെത്തുകയാണ്. ഗുരു ഡോ. നിഷാ റാണിയുടെ തില്ലാന സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് സെന്ററിൽ ഭരതനാട്യം പരിശീലിച്ചു വരുന്ന ചിത്ര ഗിരീഷ്, കാഞ്ചന രാജ്, ജ്യോതിലക്ഷ്മി ജയചന്ദ്രൻ എന്നീ അമ്മമാർ മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയമാണ് അരങ്ങേറ്റ വേദിയായി ഒരുക്കിയിരിക്കുന്നത്.
നവംബർ 15 ശനിയാഴ്ച വൈകുന്നേരം 5:30-ന് മുഖ്യാതിഥി ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രശസ്ത സംരംഭകയായ രാധിക നായർ എന്നിവർ വിശിഷ്ടാതിഥികളാകും.
അരങ്ങേറ്റത്തിൽ വിനോദ് കുമാർ കണ്ണൂർ വായ്പ്പാട്ട്, നാട്ടുവാങ്കം ഡോ നിഷാ റാണി, മൃദംഗം ജിതേഷ് ഗോപാലകൃഷ്ണൻ, ഓടക്കുഴൽ ശന്തനു കൊട്ടീരി എന്നിവരാണ് പിന്നണിയിൽ.
ക്ഷേത്ര കലാരൂപമായ 'പടയണി എന്ന വിഷയത്തിലെ പ്രത്യേക പഠനത്തിനു 2005-ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള ഗുരു വിനയചന്ദ്രന്റെ ശിഷ്യയായ ഡോ. നിഷാ റാണിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ 9 വർഷമായി നൃത്തം അഭ്യസിച്ചു വരികയാണ് ഡൽഹി മലയാളി അസോസിയേഷന്റെ ആർ കെ പുരം ഏരിയ കമ്മിറ്റി അംഗങ്ങളായ ഈ അമ്മമാർ.
പ്രായം ഒന്നിനും ഒരു തടസമല്ലെന്നും തങ്ങളുടെ ആഗ്രഹവും അഭിനിവേശവും പ്രാബല്യത്തിൽ വരുത്തുവാനുള്ള കഠിന പ്രയത്നമാണ് പ്രാധാനമെന്നുള്ള ദൃഢനിശ്ചയമാണ് ഈ പ്രായത്തിലും അരങ്ങേറ്റ വേദിയിലെത്തിക്കുന്നതെന്ന് അമ്മമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us