ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ദേവാലയത്തിലെ ഇടവക തിരുനാളിന് നവംബര്‍ 14 ന് കൊടി കയറും

New Update
chavara pithav

ഹരിനഗർ: വടക്കിന്റെ മാന്നാനം എന്ന് അറിയപ്പെടുന്ന ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവക ദേവാലയത്തിൽ നവംബർ 14-ാം തീയതി വെള്ളിയാഴ്ച തിരുനാളിന്  കൊടി കയറും.

Advertisment

തിരുന്നാളിനോട് അനുബന്ധിച്ച് 14-ാം തീയതി വെള്ളിയാഴ്ച മുതൽ തുടർച്ചയായി 9 ദിവസം നൊവേനയും, വിശുദ്ധ കുർബാനയും നടക്കും. തിരുനാൾ ദിനമായ നവംബർ 23 ഞായറാഴ്ച രാവിലെ പത്ത് മണിയ്ക്ക് ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക വികാരി ഫാദർ ജോയ് പുതുശ്ശേരി അറിയിച്ചു.

Advertisment