/sathyam/media/media_files/2026/02/15/najafgarh-chottanikara-temple-2026-02-15-22-42-06.jpg)
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഭക്ത സഹസ്രങ്ങൾക്ക് സായൂജ്യമേകി പൊങ്കാല സമാപിച്ചു. ക്ഷേത്ര മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് വലിയ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്.
നിർമ്മാല്യ ദർശനം, ഉഷഃപൂജ, വിശേഷാൽ പൂജകൾ എന്നിവക്കു ശേഷം പൂത്താലമേന്തിയ ബാലികമാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയുമായി പൊങ്കാല സമർപ്പണ വേദിയിലേക്ക് എഴുന്നെള്ളത്ത് നടത്തി.
തുടർന്ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിച്ചപ്പോൾ ഭക്തജനങ്ങളുടെ നാവിൽ നിന്നും അമ്മേ നാരായണ ദേവീ നാരായണയെന്ന സ്തുതികളാൽ അന്തരീക്ഷം നിറഞ്ഞു നിന്നു.
പൊങ്കാലക്കലങ്ങളിലെ അരി തിളച്ചു തൂവിയപ്പോൾ സ്ത്രീ ജനങ്ങൾ നജഫ് ഗഡിലമ്മയെ സ്തുതിച്ചു വായ്ക്കുരവയിട്ടുകൊണ്ട് ശർക്കരയും മറ്റു രുചിക്കൂട്ടുകളും ചേർത്ത് അത് പായസമാക്കുന്നു.
/filters:format(webp)/sathyam/media/media_files/2026/02/15/najafgarh-chottanikara-temple-2-2026-02-15-22-42-20.jpg)
പായസത്തിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ നിവേദ്യമായി മാറിയ പായസം ഭക്തർ ശ്രീഭഗതിക്കു സമർപ്പിച്ചശേഷം തിരുനടയിലെത്തി ദർശനം നടത്തി കണിക്യയുമർപ്പിച്ചു തൊഴുതു മടങ്ങി.
മഹോത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ നജഫ്ഗഡ് കൗൺസിലർ അന്തിം ഗെഹ്‌ലോട്ട് ഡൽഹി മലയാളി അസോസിയേഷൻ ചീഫ് ട്രഷറർ മാത്യു ജോസ്, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ശ്രീ ഭഗവതി ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡെന്റ് ആർ പി പിള്ള, ജനറൽ സെക്രട്ടറി ആർ മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/15/najafgarh-chottanikara-temple-3-2026-02-15-22-42-31.jpg)
തുടർന്ന് നിർമ്മാല്യം മ്യൂസിക്, ദ്വാരക അവതരിപ്പിച്ച ഭജന ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി. ഉച്ചക്ക് കളഭാഭിഷേകത്തോടുകൂടി ഉച്ചപൂജയും തുടർന്ന് അന്നദാനവും നടന്നു.
ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ധാരാളം ഭക്ത ജനങ്ങൾ എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us