Advertisment

മലയാളിയായ ജസ്റ്റിസ് എൻ. ഉണ്ണികൃഷ്ണൻ നായർ അടക്കമുള്ള ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരേ തുറന്നടിച്ച് സുപ്രീംകോടതി. നല്ല സന്ദേശമല്ല കേന്ദ്രം നല്‍കുന്നതെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ. നിയമനം വൈകിപ്പിക്കുന്നത് ജുഡീഷ്യൽ സംവിധാനത്തെ ബാധിക്കുമെന്നും വിമർശനം. കൊളീജിയം ശുപാർശകളിൽ ചിലത് മാത്രം അംഗീകരിക്കുന്നെന്നും സുപ്രീംകോടതിയുടെ വിമർശനം

നല്ല സന്ദേശമല്ല കേന്ദ്രം നൽകുന്നതെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഈ മനോഭാവം പട്ടികയിലെ മറ്റു പേരുകാരുടെ സീനിയോറിറ്റിയെയും ജുഡീഷ്യൽ സംവിധാനത്തെയും ബാധിക്കും. 

New Update
supreme court-5

ഡൽഹി: ജഡ്ജിമാരുടെ നിയമനത്തെച്ചൊല്ലി സുപ്രീംകോടതിയും കേന്ദ്രസർക്കാരും തമ്മിൽ അതിരൂക്ഷമായ ഏറ്റുമുട്ടലിലാണ്. ജുഡീഷ്യൽ നിയമനങ്ങളും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ ചിലത് മാത്രം അംഗീകരിക്കുകയും മറ്റു ചിലതിൽ അടയിരിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. 

Advertisment

കേന്ദ്ര സർക്കാരിന്റെ ഈ സമീപനത്തെ അതിരൂക്ഷമായി സുപ്രീംകോടതി വീണ്ടും വിമർശിച്ചതോടെ ഉന്നതതലത്തിലെ ഏറ്റുമുട്ടൽ പരസ്യമായി. മലയാളി അടക്കമുള്ള ജഡ്ജമാരുടെ നിയമനക്കാര്യത്തിലാണ് കേന്ദ്രസർക്കാരിനെ സുപ്രീംകോതി നിർത്തിപ്പൊരിച്ചത്. 


നല്ല സന്ദേശമല്ല കേന്ദ്രം നൽകുന്നതെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഈ മനോഭാവം പട്ടികയിലെ മറ്റു പേരുകാരുടെ സീനിയോറിറ്റിയെയും ജുഡീഷ്യൽ സംവിധാനത്തെയും ബാധിക്കും. 

ഗുവാഹത്തി ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ രണ്ട് അഭിഭാഷകരുടെ പേര് അയച്ചെങ്കിലും ഒരാളെ മാത്രമാണ് ആദ്യം നിയമിച്ചത്. പട്ടികയിലെ എൻ. ഉണ്ണികൃഷ്ണൻ നായരുടെ നിയമന ഉത്തരവ് വൈകിയത് കോടതി ചൂണ്ടിക്കാട്ടി. 

തിരഞ്ഞെടുപ്പ് കാരണം ചെറിയ കാലതാമസമുണ്ടാകുന്നതാണെന്ന അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ വാദത്തോട് നിശിതമായാണ് കോടതി പ്രതികരിച്ചത്. അൻപത് ശതമാനം ശുപാർശകൾ പോലും അംഗീകരിക്കാത്തത് ചൂണ്ടിക്കാട്ടി. 


ജുഡീഷ്യൽ നിയമന ശുപാർശകൾ അംഗീകരിച്ച് ഉത്തരവിറക്കാൻ കേന്ദ്രസർക്കാരിന് സമയപരിധി നിശ്ചയിക്കണമെന്ന പൊതുതാത്പര്യഹർജി പരിഗമണിക്കുകയായിരുന്നു കോടതി. ബെംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷനാണ് ഹർജിക്കാർ. ഡിസംബർ അഞ്ചിന് വീണ്ടും പരിഗണിക്കും. 


സുപ്രീംകോടതിയും കേന്ദ്രവുമായുള്ള ഈ അസാധാരണമായ പോരിന് കാരണങ്ങൾ പലതാണ്. പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജഡ്ജി നിയമനത്തിന് അഞ്ച് പേരുകൾ അയച്ചപ്പോൾ സിഖ് മതവിഭാഗത്തിലെ രണ്ട് അഭിഭാഷകരുടെ പേരുകൾ അംഗീകരിച്ചില്ല. 

11 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ ശുപാർശയിൽ ആറെണ്ണത്തിൽ തീരുമാനമില്ല. നാലു പേരുകൾ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുള്ളവരുടേതാണ്. 

ഹൈക്കോടതി ജഡ്ജിമാരായുള്ള 13 പേരുടെ നിയമനമാണ് കേന്ദ്രം പിടിച്ചുവച്ചിരിക്കുന്നത്. അഞ്ചെണ്ണം കൊളീജിയം വീണ്ടും തിരിച്ചയച്ചത്. സുപ്രീംകോടതിയുടെ നിശിത വിമർശനമുണ്ടായതോടെ ഇക്കാര്യങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ ഉടൻ തീരുമാനമെടുക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.

Advertisment