ശ്രീനാരായണ കേന്ദ്ര ഡൽഹി പ്രതിമാസ പൂജയും ഭജനയും നടത്തി

author-image
പി.എന്‍ ഷാജി
New Update
sreenarayana kendra delhi bhajan

ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര (എസ്എൻകെ), ഡൽഹിയുടെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തി വരുന്ന പൂജയും ഭജനയും ശ്രീനാരായണ കേന്ദ്രയുടെ ദ്വാരകയിലുള്ള സാംസ്‌കാരിക - ആത്മീയ സമുച്ചയത്തിലെ ഡോ എംആർ ബാബുറാം സ്‌മാരക ഹാളിൽ അരങ്ങേറി.

Advertisment

എസ്എൻകെ പ്രസിഡന്റ് ബീന ബാബുറാം, വൈസ് പ്രസിഡന്റുമാരായ ഡോ കെ സുന്ദരേശൻ, ബി വിശ്വംഭരൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ആശാ രവി, ഗീത അനിൽ, കെഎൻ കുമാരൻ, സികെ ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ കുശലാ ബാലൻ തുടങ്ങിയവർ പങ്കെടുത്തു. 

ആശ, അംബിക, കുശല, വസന്ത, നളിനി, ക്യാപ്റ്റൻ കൃഷ്‌ണകുമാർ, സികെ ചന്ദ്രൻ തുടങ്ങിയവർ ആലപിച്ച ഭജന ഗീതങ്ങൾക്ക് തബലയിൽ രാജേന്ദ്രനും ഗഞ്ചിറയിൽ സഞ്ജീത് രമണനും അകമ്പടിയായി. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

Advertisment