ബില്‍ക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം - മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ എംപി

author-image
ഇ.എം റഷീദ്
New Update
et muhammad basheer mp

ഡല്‍ഹി: 2002 ലെ ഗുജറാത്ത് വംശഹത്യക്കിടെ ബൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത  കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയത് വളരെയധികം സന്തോഷം നൽകുന്ന ഒരു വിധിയെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ എംപി. 

Advertisment

അധികാരത്തിന്റെ ഹുങ്കിൽ എന്ത് നെറികേടും ചെയ്യാമെന്ന സംഘപരിവാർ ഗവണ്‍മെന്‍റിന്‍റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ സുപ്രീം കോടതി വിധി. സധൈര്യം നിയമപോരാട്ടം നടത്തി വിജയം നേടിയ സഹോദരി ബൽക്കിസ് ബാനുവിന് അഭിവാദ്യങ്ങൾ അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment