New Update
/sathyam/media/media_files/VG7HBeNFaGLZjjTbe43a.jpg)
ന്യൂ ഡൽഹി: എൻഎസ്എസ് മയൂർ വിഹാർ ഫേസ് 1 വസുന്ധരാ എൻക്ലേവ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നവോത്ഥാന നായകനും നായർ സമുദായത്തിന്റെ പരമാചാര്യനുമായ മന്നത്ത് പദ്മനാഭൻ എന്ന മഹത് വക്തിത്വത്തിന്റെ 54-ാമത് സമാധി ദിനം ആചരിച്ചു.
Advertisment
വസുന്ധരാ എൻക്ലേവിലെ ഡീലക്‌സ് അപ്പാർട്ട്മെന്റിൽ ചേർന്ന സമാധി ദിനാചരണത്തിൽ പുഷ്‌പ മാല്യങ്ങളാൽ അലങ്കരിച്ച മന്നത്തിന്റെ ഛായാചിത്രത്തിനു മുമ്പിൽ നിലവിളക്കു കൊളുത്തി. തുടർന്ന് പ്രാർത്ഥനാ ഗീതാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
കരയോഗം പ്രസിഡന്റ് മുരളി പിള്ള പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് സമുദായാംഗവും പ്രമുഖ വ്യവസായിയും, സാമുഹ്യ പ്രവർത്തകനും മോട്ടിവേഷണൽ സ്‌പീക്കറുമായിരുന്ന പികെഡി നമ്പ്യാരുടെ അകാല നിര്യാണത്തിൽ അനുശോചനവും രേഖപെടുത്തി.