പി.എന്‍ ഷാജി
Updated On
New Update
/sathyam/media/media_files/AtCVdku7ILmGjUdFSbGM.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ലാജ്പത് നഗർ ഏരിയാ മലയാള ഭാഷാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. ലാജ്പത് നഗർ ഏരിയാ ഓഫീസിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ മലയാള ഭാഷാ പഠനകേന്ദ്രങ്ങളുടെ ഡിഎംഎ കോർഡിനേറ്ററും വൈസ് പ്രസിഡൻ്റുമായ കെജി രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.
Advertisment
മലയാളം മിഷൻ വൈസ് പ്രസിഡൻ്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, മലയാളം മിഷൻ ജോയിൻ്റ് സെക്രട്ടറിയും ഡിഎംഎ കേന്ദ്ര കമ്മിറ്റി നിർവ്വാഹക സമിതി അംഗവുമായ സുജാ രാജേന്ദ്രൻ, ഏരിയ അഡ്ഹോക് കമ്മിറ്റി കൺവീനർ ബി വിജയകുമാർ, ജോയിൻ്റ് കൺവീനർ ജോസ് മോൻ ബേബി, ഏരിയയിലെ ഭാഷാദ്ധ്യാപകരായ സിമി കരീം, റാണി രതീശൻ, ഏരിയാ കോർഡിനേറ്റർ എൻവി പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പഠനത്തിനായി എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് 'കണിക്കൊന്ന' പുസ്തകങ്ങളും വിതരണം ചെയ്തു.