/sathyam/media/media_files/L4Dr60SGRVZTdPfP4u0u.jpg)
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടങ്ങളിലേക്ക് കടക്കവേ തന്ത്രങ്ങൾ മാറ്റി മുന്നണികൾ. മുമ്പ് 400 സീറ്റ് നേടുമെന്ന് പറഞ്ഞ ബിജെപി സഖ്യം ആ നേട്ടത്തിലേക്ക് എത്തുമോയെന്ന സംശയത്തിലാണ്. പ്രതിപക്ഷ ഇന്ത്യാ സഖ്യം ആകട്ടെ ഇത്തവണ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നില മെച്ചപ്പെടുമെന്നും അവർക്ക് ആത്മവിശ്വാസമുണ്ട്.
പക്ഷേ ഈ വിലയിരുത്തൽ ഒക്കെ പൂർണമായും ശരിയാണോയെന്ന് ഫലം വരാതെ തീരുമാനിക്കാനുമാവില്ല. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെ ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത് 114 മണ്ഡലങ്ങളിൽ മാത്രമാണ്.
ആദ്യ ഘട്ടത്തിൽ 102, രണ്ടാം ഘട്ടത്തിൽ 89, മൂന്നാം ഘട്ടത്തിൽ 94, നാലാം ഘട്ടം 96 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പൂർത്തിയായ സീറ്റുകൾ. ഇന്ന് അഞ്ചാം ഘട്ടത്തിൽ 49 സീറ്റുകളിലാണ് ജനവിധി.
നാലു ഘട്ടങ്ങളിൽ നിന്നും കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 സീറ്റുകൾ നേടുമെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും ആത്മവിശ്വാസം അത്ര പോര. അത് അവരുടെ പ്രചാരണത്തിൽ തന്നെ വ്യക്തമാണ്.
കഴിഞ്ഞ തവണ കോൺഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും അധികാരത്തിൽ എത്തുമെന്ന് പറയുക പോലും ചെയ്യാതെയായിരുന്നു പ്രധാനമന്ത്രി അടക്കമുള്ളവർ നേരിട്ടത്. എന്നാൽ ഇക്കുറി പ്രതിപക്ഷം അധികാരത്തിലെത്തിയാൽ ദോഷം എന്ന് പറഞ്ഞാണ് എൻഡിഎ പ്രചാരണം.
അതായത് പ്രതിപക്ഷം ഭരണത്തിലെത്താനിടയുണ്ടെന്ന് ഭരണപക്ഷം സംശയിക്കുന്നു എന്ന് വ്യക്തം. തന്നെയുമല്ല, വികസനത്തിനപ്പുറം പ്രചാരണ അജണ്ട വർഗീയതയിലേക്ക് വഴി മാറുന്നതും ഇന്ത്യ കണ്ടു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമ ക്ഷേത്രം തകർക്കുമെന്നും ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്ലീംങ്ങൾക്ക് കൊടുക്കുമെന്ന് പ്രധാനമന്ത്രി നേരിട്ട് ആരോപിക്കുന്നതും കണ്ടു. വികസനം പറഞ്ഞ് വോട്ടു നേടാൻ പ്രധാനമന്ത്രി പോലും തയാറാല്ലന്ന് വ്യക്തം.
സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും തീരെ കുറഞ്ഞ സീറ്റിലേക്ക് ബി ജെ പി സഖ്യം പോകില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഭരണം നിലനിർത്താൻ ബിജെപിക്ക് കഴിയുമെന്നും കണക്കുകൂട്ടലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us