പി.എന്‍ ഷാജി
Updated On
New Update
/sathyam/media/media_files/1GweTzLG13V7HWvaBxBl.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ സൗജന്യമായി നടത്തിവന്ന യോഗ, ധ്യാന ക്ലാസുകൾ സമാപിച്ചു. ഡിഎംഎ വിനയ് നഗർ - കിദ്വായ് നഗർ ഏരിയ നേതൃത്വം നൽകിയ ക്ലാസുകൾ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ ഗസ്റ്റ് സ്‌പീക്കർ ഷാനു ശ്യാമളയാണ് നയിച്ചത്.
Advertisment
സമാപനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ തുടങ്ങിയവർ ഷാനു ശ്യാമളയെ മൊമെന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ്മാരായ കെജി രഘുനാഥൻ നായർ, കെവി മണികണ്ഠൻ, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ വനിതാ വിഭാഗം കൺവീനർ സുതിലാ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.