'കൈ'വിട്ട് രാഹുൽ ഗാന്ധിയും സോണിയയും ! ഗാന്ധി കുടുംബത്തിന്റെ വോട്ട് ഇത്തവണ ആം ആദ്മി പാർട്ടിക്ക്. ഇരുവരും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാത്ത ആദ്യ തെരഞ്ഞെടുപ്പ്

രാഹുലിനും സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊക്കെ വോട്ട് ന്യൂഡൽഹി മണ്ഡലത്തിലാണ്. ഇവിടെ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയാകട്ടെ സോമനാഥ് ഭാരതിയാണ്. ഇതാദ്യമായാണ് രാഹുലും സോണിയയുമൊക്കെ കോൺഗ്രസ് ഇതര സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്നത്.

New Update
rahul soniya after polling

ഡൽഹി: തെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാനാവാത്ത സ്ഥിതി ഡൽഹിയിലെ സിപിഎം നേതാക്കൾക്ക് ഉണ്ടാകുന്നത് പരിഹസിക്കുന്നവരായിരുന്നു കോൺഗ്രസ് നേതാക്കൾ. ഇത്തവണ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടുന്ന നേതാക്കളും വോട്ട്  ചെയ്തത്  സ്വന്തം സ്ഥാനാർത്ഥിക്കല്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിക്കാണ് ഗാന്ധി കുടുംബം വോട്ടുചെയ്തത്.

Advertisment

rahul priyanka after polling

രാഹുലിനും സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊക്കെ വോട്ട് ന്യൂഡൽഹി മണ്ഡലത്തിലാണ്. ഇവിടെ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയാകട്ടെ സോമനാഥ് ഭാരതിയാണ്. ഇതാദ്യമായാണ് രാഹുലും സോണിയയുമൊക്കെ കോൺഗ്രസ് ഇതര സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്നത്.

രാവിലെ 9.30ന് മൗലാന ആസാദ് റോഡിലെ നിർമൻ ഭവൻ ബൂത്തിലായിരുന്നു രാഹുൽ വോട്ടുചെയ്തത്. തുടർന്ന് സോണിയയുമൊത്ത് സെൽഫിയും രാഹുൽ എടുത്തു. ഡൽഹിയിലെ ഏഴു സീറ്റിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്.

Advertisment