/sathyam/media/media_files/ZTlX5btNobw5lnkbREX6.jpg)
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ശനിയാഴ്ച നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുളള ചർച്ചകൾ സജീവമായി. ഭരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ലഭിക്കുമോ അതോ ഇന്ത്യ മുന്നണി അട്ടിമറി വിജയം നേടുമോ എന്നുള്ള ചർച്ചകളാണ് സജീവമായത്.
2019നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞത് ബിജെപി സഖ്യത്തിന് തിരിച്ചടിയാണെന്ന് പറയുന്ന വിദഗ്ദ്ധരുണ്ട്. കേവല ഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റ് ബിജെപി ഒറ്റയ്ക്ക് നേടില്ലെന്ന് യോഗേന്ദ്ര യാദവിനെ പോലുള്ളവർ പറയുന്നു. ബിജെപി സഖ്യത്തിന് 240 - 250 സീറ്റ് വരെയാണ് പ്രവചനം.
കഴിഞ്ഞ തവണത്തെക്കാൾ വലിയ വെല്ലുവിളി ഇക്കുറി ബിജെപി നേരിട്ടു എന്ന് വ്യക്തമാണ്. യുപി, ബിഹാർ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്ക് 2019ലെ നേട്ടം ആവർത്തിക്കാൻ കഴിയില്ല.
ഇത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ നേതൃപദവി പോലും കിട്ടാതിരുന്ന കോൺഗ്രസിന് ഇത് നേട്ടമാകും.
ബിജെപിക്ക് നഷ്ടപ്പെടാനിടയുള്ള സീറ്റിൽ കോൺഗ്രസുമായാണ് അവർ നേരിട്ട് പോരാടിയത്. കുറഞ്ഞത് കഴിഞ്ഞ തവണത്തെക്കാൾ 30 സീറ്റ് വരെ കോൺഗ്രസ് കൂടുതൽ പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ ഒന്ന് മത്സരിക്കാൻ പോലും കോൺഗ്രസിന് കഴിയില്ലെന്നു പറഞ്ഞ് എഴുതി തള്ളിയവർ പോലും ഇന്ന് കോൺഗ്രസിന് നേരിയ പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.
ജൂൺ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞാലുടൻ എക്സിറ്റ് പോളുകൾ പുറത്തു വരും. അതിന്റെ ഫലമറിയാനുളള കാത്തിരിപ്പിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. അന്ന് തന്നെ ഇന്ത്യ സഖ്യം തുടർ പരിപാടികൾ ആവിഷ്കരിക്കാൻ യോഗം വിളിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us