ഡല്‍ഹി ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി

author-image
പി.എന്‍ ഷാജി
New Update
sreenarayana kendra delhi

ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പൂജയും ഭജനയും നടത്തി. കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിന്റെ താഴത്തെ നിലയിലുള്ള ഡോ ബാബുറാം സ്‌മാരക ഹാളിലാണ്  പൂജാദികൾ അരങ്ങേറിയത്.

Advertisment

പൂജയും ഭജനയും സ്പോൺസർ ചെയ്‌തത് മോഹൻദാസും കുടുംബവുമാണ്. കേന്ദ്രയുടെ വനിതാ വിഭാഗം നയിച്ച ഭജന, ദൈവദശക ആലാപനത്തോടെയാണ് ആരംഭിച്ചത്. കൺവീനർ കുശല ബാലൻ, സജിനി രവി, വാസന്തി ശശിധരൻ, അംബികാ വിനുദാസ്, സൗദാമിനി സോമൻ, ഗീതാ അനിൽ തുടങ്ങിയവർ ഭജനയ്ക്ക് നേതൃത്വം നൽകി.

sreenarayana kendra delhi-2

വൈസ് പ്രസിഡന്റ്മാരായ ഡോ കെ സുന്ദരേശൻ, ബി വിശ്വംഭരൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രെഷറർ സുരേന്ദ്രൻ ഗോപി, മാനേജിങ്ട കമ്മിറ്റി അംഗങ്ങളായ വികെ ബാലൻ, വിഎസ് സുരേഷ്, ജയപ്രകാശ്, കൂടാതെ ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, ക്യാപ്റ്റൻ കൃഷ്‌ണകുമാർ, മഹാദാസൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രസാദ വിതരണത്തിനു ശേഷം ലഘുഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.

Advertisment