New Update
/sathyam/media/media_files/ZFfx3BMdoWATORvfWr07.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സൗത്ത് നികേതൻ ഏരിയ 2023-24 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഏരിയയിലെ വിദ്യാർത്ഥികളെ ആദരിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡുകളും മലയാള ഭാഷാ പഠനത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.
Advertisment
ഏരിയ ചെയർമാൻ രാജു യോഹന്നാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ സെക്രട്ടറി സഞ്ജീവ് പണിക്കർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
തുടർന്ന് മാതാപിതാക്കൾക്കും, യുവ ജനങ്ങൾക്കും ചെറിയ കുട്ടികൾക്കുമായി ജെയിംസ് വെളിയത്ത് മോട്ടിവേഷണൽ ക്ലാസ് നടത്തി.