നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജൂൺ 5-ന് കാർത്തിക പൊങ്കാല

author-image
പി.എന്‍ ഷാജി
New Update
najafgarh sreechottanikkara

ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 2024 ജൂൺ 5 ബുധനാഴ്ച കാർത്തിക പൊങ്കാല. രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

Advertisment

ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ്റെ കാർമ്മികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും വഴിപാടുകളുടെ ബുക്കിംഗിനുമായി ക്ഷേത്ര മാനേജരുമായി 9289886490, 9868990552 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment