New Update
/sathyam/media/media_files/4u8JEhW9fWnsjd2Mm3YZ.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസ്സിയേഷൻ, പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഏരിയയിലെ സ്ഥാപക അംഗവും, മുൻ കേന്ദ്ര കമ്മിറ്റി അംഗവും വിവിധ ആത്മിയ സംഘടനകളിലൂടെ സാമൂഹിക സേവന രംഗത്തു പ്രവർത്തിക്കുന്ന ഓമന ഷാജിക്ക് യാത്രയയപ്പ് നൽകി.
Advertisment
ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 33 വർഷത്തെ സേവനത്തിന് ശേഷം കേരളത്തിൽ കോട്ടയം ജില്ലയിലെ മാഞ്ഞൂർ ചാമക്കാലയിലേക്ക് സ്ഥിര താമസമാക്കുകയാണ് ഓമന ഷാജി.
ഏരിയാ ചെയർമാൻ കല്ലറ മനോജ് അദ്ധ്യക്ഷത വഹിച്ച യാത്ര അയപ്പ് സമ്മേളനം കേന്ദ്രക്കമ്മിറ്റി ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഉത്ഘാടനം ചെയ്യ്തു.
ഏരിയ മുഖ്യ ഉപദേഷ്ടാവ് സി ജി ജോൺ കുട്ടി, ഏരിയ സെക്രട്ടറി പി പി പ്രിൻസ്, വൈസ് ചെയർമാൻ സെബാസ്റ്റ്യൻ ജോസഫ്, വനിതാ വിഭാഗം കൺവീനർ എസ് സജിത, ട്രഷറാർ അഖിൽ കൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി അമ്പിളി സതീശൻ, ഇൻേറണൽ ഓഡിറ്റർ ലിസി ജേക്കബ്ബ് തുടങ്ങിയവർ പ്രസംഗിച്ചു.