/sathyam/media/media_files/DUXSMypXu0dwIupDD4cF.jpg)
ഡൽഹി: ഫാരിദാബാദ് രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയും, വിശ്വാസ പരിശീലന കേന്ദ്രവും സംയുക്തമായി നടത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം എങ്ങനെ ശരിയായി കൈകാര്യം ചെയാം എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് ഫാരിദാബാദ് രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച രാവിലെ 10 മുതൽ 5 വരെ ജസോള ഫാത്തിമ മാതാ ഫൊറോന ദൈവലയത്തിന്റ ഹാളിൽ വച്ചു നടന്ന ക്ലാസുകൾക്ക് മുൻ കേന്ദ്ര മന്ത്രിമായ അൽഫോൻസ് കണ്ണന്താനവും, അഡ്വ. ഡോ.കെ. സി.ജോർജ്, ഫാ. സ്റ്റാൻലി കോഴിച്ചിറ, ജിതിൻ തോമസ്, സജീവ് ബി ൽ, അനീഷ് അമ്പൂരി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഫാ. സുനിൽ അഗസ്റ്റിൻ പനിചേമ്പള്ളിൽ നേതൃത്വം നൽകി.
മൂല്യനിർണ്ണയങ്ങളുടെ കടുത്ത ഉത്കണ്ഠ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു സ്ഫടിക-വ്യക്തമായ മാനസികാവസ്ഥയോടും സമ്മർദപൂരിതമായ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ധാരണയോടെയും അവരെ സമീപിക്കേണ്ടത് പ്രധാനമാണ്.
പരീക്ഷകൾ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്, മാത്രമല്ല നിരവധി വിദ്യാർത്ഥികൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു, എന്നാൽ പരീക്ഷാ സമ്മർദ്ദത്തെ എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് അവർക്ക് അറിയില്ല.
കുട്ടികളുടെ ഭാവി, അതിലുപരി അവരുടെ കരിയർ എപ്രകാരം എങ്ങനെ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചും ധാരണക്കുറവുകൾ ഉണ്ട്. ഇതിനെക്കുറിച്ച് മാതാപിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുക എന്നതായിരുന്നു ക്‌ളാസിന്റെ ലക്ഷ്യം.