റെജി നെല്ലിക്കുന്നത്ത്
 
                                                    Updated On
                                                
New Update
/sathyam/media/media_files/JLrZ8iu0J0BO67hivGLh.jpg)
ഡല്‍ഹി: ഡൽഹിയെന്ന മഹാനഗരത്തിൽ മലയാളികളുടെ സാന്നിധ്യം വിളിച്ചോതുന്ന വിവിവിധ മേഖലകൾ, അവർ ശേഷിപ്പിക്കുന്ന ഓർമ്മകൾ എല്ലാം നമുക്ക് സുപരിചിതമാണ്. ഗൃഹാതുരതയുണർത്തുന്ന നാട്ടിൻപുറത്തെ തൻ്റെ സ്വന്തം വീട്ടുവളപ്പിലെ പ്ലാവിലെ ചക്കക്കുരു ഇന്ദ്രപ്രസ്ഥത്തിലെ വസതിയിലെ അടുക്കള തോട്ടത്തിൽ നട്ടു വളർത്തുക മാത്രമല്ല, നിറയെ ക്കായ്ച്ച പ്ലാവിലെ ചക്ക സുഹൃത്തുക്കൾക്ക് പങ്കുവച്ച് മാതൃകയായി ഡൽഹി മലയാളി അസ്സോസ്സിയേഷൻ ആർ.കെ. പുരം ഏരിയ കമ്മിറ്റിയംഗം മിനി സജീവ്.
Advertisment
ജൂൺ രണ്ടിന് ഏരിയ വിമൻസ് വിങ്ങിൻ്റെ നേതൃത്വത്തിൽ ഏരിയ ഭാരവാഹികളും പ്രവർത്തകരും കൂട്ടായി ഒരുക്കിയ ചക്ക വിഭവങ്ങൾ ഏവർക്കും പ്രിയങ്കരമായി. സമീപ വാസികൾക്കും വിതരണം ചെയ്യുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us