ബിജെപിയില്‍ ചേര്‍ന്നിട്ടും പദവികളൊന്നുമില്ല. പിസി ജോര്‍ജ് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ! ജോര്‍ജിന്‍റെ വരവ് പത്തനംതിട്ടയിലും കോട്ടയത്തും ഗുണംചെയ്തില്ലെന്ന വിലയിരുത്തലില്‍ ബിജെപി !

ബിജെപിയിലെത്തിയതിനുശേഷം ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും പാര്‍ട്ടി പദവികളോ സര്‍ക്കാര്‍ പദവികളോ ലഭിച്ചിരുന്നില്ല. അതിനുള്ള സാധ്യതകള്‍ തേടിയാണ് ജോര്‍ജിന്‍റെ ഡല്‍ഹി യാത്ര എന്നാണ് വിവരം.

New Update
pc george-5

ഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജ് വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. ബിജെപിയിലെത്തിയതിനുശേഷം ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും പാര്‍ട്ടി പദവികളോ സര്‍ക്കാര്‍ പദവികളോ ലഭിച്ചിരുന്നില്ല. അതിനുള്ള സാധ്യതകള്‍ തേടിയാണ് ജോര്‍ജിന്‍റെ ഡല്‍ഹി യാത്ര എന്നാണ് വിവരം.

Advertisment

അതേസമയം പിസി ജോര്‍ജിന്‍റെ ബിജെപി പ്രവേശനം കൊണ്ട് പത്തനംതിട്ട, കോട്ടയം ലോക്സഭാ മണ്ഡലങ്ങളില്‍ കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബിജെപി വിലയിരുത്തല്‍.


പത്തനംതിട്ടയില്‍ ഇത്തവണ വോട്ട് കുറഞ്ഞു. ജോര്‍ജിന്‍റെ നാടായ ഈരാറ്റുപേട്ടയില്‍ പോലും പ്രയോജനം ഉണ്ടായില്ല. മകന്‍ ഷോണ്‍ ജോര്‍ജിന്‍റെ ജില്ലാ പഞ്ചായത്ത് വാര്‍ഡ് സ്ഥിതിചെയ്യുന്ന കോട്ടയത്തും 'ജോര്‍ജ് ഇഫക്ട് ' ഉണ്ടായില്ലെന്ന ആരോപണം ബിഡിജെഎസിനുണ്ട്. 


കോട്ടയത്ത് ബിജെപി വോട്ടുകളില്‍ പോലും ചോര്‍ച്ച ഉണ്ടായെന്നാണ് ബിഡിജെഎസ് സംശയിക്കുന്നത്. ഈഴവ വോട്ടുകള്‍ പതിവിലേറെ ലഭിച്ചിട്ടും വോട്ട് വിഹിതം ഉയരാനിടയാകാതെ വന്നത് ഇതിനാലാണെന്നാണ് വിലയിരുത്തല്‍.