Advertisment

കേന്ദ്രമന്ത്രിസഭയിൽ ഇത്തവണ ഉണ്ടാവുക രണ്ട് മലയാളികൾ. തൃശൂരിൽ ചരിത്രമെഴുതിയ സുരേഷ്ഗോപിയും തലസ്ഥാനത്ത് ഉശിരന്‍ പോരാട്ടം നടത്തിയ രാജീവ് ചന്ദ്രശേഖറും. സുരേഷ് ഗോപിക്ക് ലഭിക്കുക നിർണായക വകുപ്പുകൾ. സത്യപ്രതിജ്ഞ ഞായറാഴ്ച മോഡിക്കൊപ്പം. നഗരവികസനം, റെയിൽവേ അടക്കം സുപ്രധാന വകുപ്പുകൾ കിട്ടിയാലും അൽഭുതപ്പെടാനില്ല. രാജീവിന് നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പുകൾ ലഭിച്ചേക്കും. സുരേഷ് ഗോപിയെ മുഖമാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ ബിജെപി പദ്ധതി

ചെറിയ ഭൂരിപക്ഷത്തിന് തിരുവനന്തപുരത്ത് പരാജയപ്പെട്ട രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സഭയിൽ എത്തും. അദ്ദേഹത്തിന് നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി സ്ഥാനം നൽകിയേക്കും. സുരേഷ് ഗോപിക്ക് നഗരവികസനം, റെയിൽവേ അടക്കം സുപ്രധാന വകുപ്പുകൾ കിട്ടിയാലും അൽഭുതപ്പെടാനില്ല. 

New Update
rajeev chandrasekhar narendra modi suresh gopi

ഡൽഹി: ഇത്തവണ കേന്ദ്രമന്ത്രി സഭയിൽ കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് പേരുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയുടെ അക്കൗണ്ട് തൃശൂരിൽ നിന്ന് തുറന്ന സുരേഷ് ഗോപി ക്യാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രിയാവും.

Advertisment

ചെറിയ ഭൂരിപക്ഷത്തിന് തിരുവനന്തപുരത്ത് പരാജയപ്പെട്ട രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സഭയിൽ എത്തും. അദ്ദേഹത്തിന് നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി സ്ഥാനം നൽകിയേക്കും. സുരേഷ് ഗോപിക്ക് നഗരവികസനം, റെയിൽവേ അടക്കം സുപ്രധാന വകുപ്പുകൾ കിട്ടിയാലും അൽഭുതപ്പെടാനില്ല. 


സുരേഷ് ഗോപിക്ക് കേരളത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന വകുപ്പുകളാവും നൽകുക. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമായിരിക്കും സുരേഷ് ഗോപിയുടെയും സത്യപ്രതിജ്ഞ. സുരേഷിന്റെ പ്രവർത്തനത്തിലൂടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായക ശക്തിയായി മാറാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.


ലോകസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില അനുസരിച്ച് 11 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഒന്നാം സ്ഥാനത്താണ്. 9 മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാമതാണ്. കഴക്കൂട്ടം, വട്ടിയൂ‌ർകാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട, പുതുക്കാട്, ഇരിങ്ങാലക്കുട, നാട്ടിക, തൃശൂർ, ഒല്ലൂർ, മണലൂർ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് ഒന്നാം സ്ഥാനം.

ഈ മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കേരളത്തിൽ ശക്തമായ പ്രവർത്തനം നടത്തേണ്ടതുണ്ട്. സുരേഷ് ഗോപിക്ക് കാര്യമായ വകുപ്പ് നൽകുകയും കേരളത്തിൽ കേന്ദ്രത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്താൽ ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നു.


സുരേഷ് ഗോപിക്ക് ഏത് വകുപ്പ് നൽകും എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. 10 വകുപ്പുകളിലെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുന്ന നിർണായക വകുപ്പ് വേണമെന്നാണ് സുരേഷ് ഗോപി ആഗ്രഹം പ്രകടിപ്പിച്ചത്. 10 വകുപ്പുകളുടെ നേട്ടങ്ങൾ കേരളത്തിൽ കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.


അവസരം കിട്ടിയാൽ ഏത് വകുപ്പിന്റെ മന്ത്രിയാകാനാണ് ആഗ്രഹം എന്ന  ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. 'ഞാൻ ആത്മാർത്ഥമായി പറഞ്ഞോട്ടെ, എനിക്ക് ഒരു പത്ത് വകുപ്പുകളിലെങ്കിലും സ്വാധീനം ചെലുത്താൻ കഴിയണം. ക്യാബിനറ്റിലോ സ്‌റ്റേറ്റ് മന്ത്രി പദത്തിലോ ഇല്ലാത്ത ഒരു എക്സ്‌ടേണൽ പാർട്ടിക്കിളായി എന്നെ നിർത്തിയാൽ, വളരെ ശക്തമായ സ്വാധീനം ചെലുത്തി, പത്ത് വകുപ്പുകളുടെയെങ്കിലും പ്രവർത്തനം എനിക്ക് കേരളത്തിൽ ചെയ്യിക്കണം.

ഞാൻ കേരളത്തിലെ പ്രശ്നങ്ങൾ മനസിലാക്കിയതിന്റെ പശ്ചാത്തലത്തിൽ പത്ത് വകുപ്പ് വേണം. അങ്ങനെ സാദ്ധ്യമാകില്ലല്ലോ. അപ്പോൾ എനിക്ക് ആ പത്ത് വകുപ്പ് മന്ത്രിമാരെ, ചൊൽപ്പടിക്ക് എന്നുപറയുന്നത് രാഷ്ട്രീയത്തിൽ ശരിയായിരിക്കാം, പക്ഷേ ജനാധിപത്യത്തിൽ ശരിയല്ലെന്നെനിക്ക് എന്റെ ഗുരുക്കന്മാർ പിന്നീട് പറഞ്ഞു തന്നു.

അതുകൊണ്ട് അത് ഞാൻ തിരുത്തുന്നു. പക്ഷേ ശക്തമായ സ്വാധീനം ചെലുത്തി അവരെക്കൊണ്ട് ചെയ്യിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു എക്സ്‌ടേണൽ പാർട്ടിക്കിളായി നിർത്തുന്ന പദവി തന്നാൽ അതായിരിക്കും ഏറ്റവും വലിയ അനുഗ്രഹം.'- സുരേഷ് ഗോപി പറഞ്ഞു.


സുരേഷും രാജീവും മന്ത്രിയാവുന്നതോടെ വി. മുരളീധരന് കേന്ദ്രമന്ത്രിസഭയിൽ ഇടംകിട്ടാതാവും. വിദേശകാര്യ, പാർലമെന്ററി കാര്യ സഹകമന്ത്രിയായി മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുരളീധരനെ കേരളത്തിലേക്ക് പാർട്ടി സംവിധാനം കെട്ടിപ്പടുക്കാൻ നിയോഗിക്കുമെന്നാണ് സൂചന.


നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രാജ്യസഭാ എം.പിയാവുമെന്നും സൂചനയുണ്ട്. ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ അമിത് ഷാ, എസ്. ജയ്ശങ്കർ, രാജ്നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കൾ തുടരുമെന്നാണ് സൂചന.

3 കാബിനറ്റ് മന്ത്രിസ്ഥാനം ടി.ഡി.പിക്ക് നൽകിയേക്കും. ചിരാഗ് പാസ്വാന് 2ഉം ശിവസേന ഷിൻഡേ, ജനസേനാ പാർട്ടി, ജനതാദൾ എസ്, രാഷ്ട്രീയ ലോക്ദൾ എന്നിവർക്കും മന്ത്രിസ്ഥാനം കിട്ടും. ബീഹാറിൽ നിന്നുള്ള 3 സഖ്യകക്ഷികളിൽ നിന്നായി 6 പേർ മന്ത്രിമാരാവും. 2 കാബിനറ്റ് റാങ്കുൾപ്പെടെ 4 മന്ത്രിസ്ഥാനം ജെഡിയു ആവശ്യപ്പെടുന്നുണ്ട്.

Advertisment