New Update
/sathyam/media/media_files/NDz65InHSeeNyMteAzCa.jpg)
ന്യൂ ഡൽഹി: ഇൻ്റർ നാഷണൽ യോഗാ ദിനത്തോടനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ യോഗ നടത്തി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ജൂൺ 21 വെള്ളിയാഴ്ച 6:30 മുതൽ 8 മണി വരെ ആയിരുന്നു യോഗ.
Advertisment
ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ്റെ ടീച്ചറും പ്രഭാഷകനുമായ ഷാനു ശ്യാമള നിലവിളക്കു കൊളുത്തി പരിപാടികൾ ഉൽഘാടനം ചെയ്തു.
ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ഇൻ്റേണൽ ഓഡിറ്റർ ലീനാ രമണൻ, നിർവ്വാഹക സമിതി അംഗം സുജാ രാജേന്ദ്രൻ, ജനക്പുരി ഏരിയ സെക്രട്ടറി കെ സി സുശീൽ, വിനയ് നഗർ - കിഡ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ആർകെ പുരം ഏരിയ വനിതാ വിഭാഗം കൺവീനർ സവിത നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.