New Update
/sathyam/media/media_files/Ynlg06QjFRMZmz19dJvS.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 29-ാമത് ഏരിയ 'ഉത്തം നഗർ - നവാദ' എന്ന പേരിൽ ജൂൺ 30 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ഉത്തം നഗറിലെ ഓംവിഹാർ, രാംനഗർ ബി/69-70-ൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്യും.
Advertisment
യോഗത്തിൽ ഡിഎംഎയുടെ വികാസ്‌പുരി-ഹസ്‌തസാൽ, ജനക് പുരി, ദ്വാരക എന്നീ ഏരിയകളിലെ ഭാരവാഹികൾ ആശംസകൾ നേരും. 6 മാസക്കാലത്തേക്കുള്ള താത്കാലിക കമ്മിറ്റിയുടെ കൺവീനർ (1), ജോയിന്റ് കൺവീനർമാർ (2), അംഗങ്ങൾ (4) എന്നിവരെയാവും ഉത്തം നഗർ, ഓംവിഹാർ, മോഹൻ ഗാർഡൻ, നവാദ, ദ്വാർക മോഡ്, സൈനിക് വിഹാർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന 'ഉത്തം നഗർ - നവാദ' എന്ന ഏരിയയിലേക്ക് തെരഞ്ഞെടുക്കുക.