ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/KlEkN2yr3GuqRv3bYPrV.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം 2023 ആഗസ്റ്റ് 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറും. പ്രസിഡന്റ് കെ രഘുനാഥ് ത്രിവർണ പതാക ഉയർത്തും. തുടർന്ന് ദേശഭക്തിഗാനങ്ങളും മധുര വിതരണവും ഉണ്ടാവുമെന്നു ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ പറഞ്ഞു.
Advertisment
ഓണാഘോഷത്തോടനുബന്ധിച്ചു ഓഗസ്റ്റ് 27-നു നെഹ്‌റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കാനിരിക്കുന്ന കലാ പരിപാടികളുടെ സ്ക്രീനിംഗും അന്നേദിവസം ഉച്ചകഴിഞ്ഞു 3 മണി മുതൽ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടത്തുന്നതാണെന്ന് വൈസ് പ്രസിഡണ്ടും ജനറൽ കൺവീനറുമായ കെ ജി രഘുനാഥൻ നായർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
-റിപ്പോര്‍ട്ട് പി.എന്‍ ഷാജി