/sathyam/media/media_files/NKioHq5TwfkqHa1b2JZS.jpg)
ഡല്‍ഹി: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളീ കൗൺസിൽ ഇന്ത്യ റീജിയന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി ആഗോള തലത്തിൽ സ്വാതന്ത്ര്യദിന ചർച്ചകൾ സംഘടിപ്പിച്ചു. മുൻ അംബാസ്സഡർ ഡോ. ടി.പി. ശ്രീനിവാസൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
വിവിധ രാജ്യങ്ങളിൽ നിന്നായി ഡബ്ല്യുഎംസിയുടെ ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ജോണി കുരുവിള ഗ്ലോബൽ ചെയർ മാൻ, തോമസ് മൊട്ടക്കൽ പ്രസിഡന്റ്, ദിനേശ് നായർ സെക്രട്ടറി ജനറൽ, ഷാജി മാത്യു ട്രഷറർ, ബേബി മാത്യു സോമതീരം വൈസ് പ്രസിഡണ്ട്, ഡോ. ഐസക് ജോൺ പട്ടാണിപറമ്പിൽ, ഡോ. എ.വി. അനൂപ്, ചാൾസ് പോൾ, ഡോ. നടക്കൽ ശശി, അലക്സ് കോശി, വിനീഷ് മോഹൻ, ജിനേഷ് തമ്പി, അജോയ് കെ, മോഹൻ നായർ, ഗീത രമേഷ്, ജോൺ സാമൂവൽ, പി. സൊണൾജ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവച്ചു.
ഇന്ത്യ റീജിയൻ ചെയർമാൻ പി.എൻ രവി ഏവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രസിഡന്റ് ഡോമിനിക് ജോസഫ് അധ്യക്ഷ പ്രസംഗവും, ജനറൽ സെക്രട്ടറി സാം ജോസഫ് സ്വാഗതവും, ട്രഷറർ രാമചന്ദ്രൻ പേരാബ്ര നന്ദിയും അറിയിച്ചു.