പി.എന്‍ ഷാജി
Updated On
New Update
/sathyam/media/media_files/rU8rtd8CCrZwpcQsnLDF.jpg)
ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ വാർഷിക ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു. ഡൽഹിയിലെ കേരള സ്‌കൂളുകളായ മയൂർ വിഹാർ ഫേസ്-3, കാനിംഗ് റോഡ്, വികാസ് പുരി, ആർകെ പുരം എന്നിവിടങ്ങളിലും വിസ്‌ഡം പബ്ലിക് സ്കൂൾ മുനീർക, മെഹ്റോളി ഡിഎംഎ ഏരിയ ഓഫീസ്, ശ്രീനാരായണ കേന്ദ്ര ദ്വാരക എന്നിങ്ങനെ 7 കേന്ദ്രങ്ങളിലാണ് മത്സരം നടന്നത്.
Advertisment
ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. കൂടുതൽ കുട്ടികൾ പങ്കെടുത്ത കേരള സ്കൂൾ കാനിംഗ് റോഡിന് ഡോ എം ആർ ബാബുറാം മെമ്മോറിയൽ റോളിംഗ് ട്രോഫി നൽകും.
വിജയികൾക്ക് ക്യാഷ് പ്രൈസും മെമൻ്റോയും സർട്ടിഫിക്കറ്റും 2024 ഓഗസ്റ്റ് 25-ന് ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗുരു ജയന്തി ആഘോഷത്തിൽ സമ്മാനിക്കും.