ഡൽഹി മലയാളി അസോസിയേഷൻ പട്‌പർഗഞ്ച് - ഐപി എക്സ്റ്റൻഷൻ ഉദ്‌ഘാടനം ചെയ്‌തു

author-image
പി.എന്‍ ഷാജി
Updated On
New Update
dma padparganj

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 30-ാമത് ശാഖ 'ഡൽഹി മലയാളി അസോസിയേഷൻ പട്‌പർഗഞ്ച് - ഐപി എക്സ്റ്റൻഷൻ ഉദ്‌ഘാടനം ചെയ്‌തു - ഐ പി എക്സ്റ്റൻഷൻ' ഉദ്‌ഘാടനം ചെയ്‌തു. ജോഷി കോളനി, മണ്ഡാവലി, ലക്ഷ്‌മി നഗർ, നിർമ്മാൺ വിഹാർ, പ്രീത് വിഹാർ, കൃഷ്‌ണാ നഗർ, തുടങ്ങി സമീപ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ശാഖ പ്രവർത്തിക്കുക.

Advertisment

dma padparganj-3

ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ കെ രഘുനാഥ് ഉൽഘാടന കർമ്മം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, അഡീഷണൽ ട്രെഷറർ പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മയൂർ വിഹാർ ഫേസ്-1 ഏരിയ ട്രെഷറർ രഘുനാഥൻ വി മാലിമേൽ സന്നിഹിതനായിരുന്നു.

dma padparganj-2

യോഗത്തിൽ താഴെപ്പറയുന്ന അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു. കൺവീനർ സാജു എബ്രഹാം, ജോയിന്റ് കൺവീനർമാർ പി വി പിള്ള, റോജി ചെറിയാൻ എന്നിവരെയും അംഗങ്ങളായി സി ആർ റെജി, എസ്‌ അജികുമാർ, രമേശ്‌ തങ്കപ്പൻ, ടി ശിവരാമൻ, മഹേഷ്‌ കുമാർ, അനുരാധ, സൗമ്യ രജീഷ്, സുരഭി ദിവാൻ എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisment