New Update
/sathyam/media/media_files/ln09bwWTug1c7szGGAVb.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ജസോളയിലെ ലിവിംഗ് സ്റ്റൈൽ മാളിലെ മൂന്നാം നിലയിലുള്ള റോയൽ തോട്ട്സ് ഓഫീസിലാണ് യോഗം സംഘടിപ്പിച്ചത്.
Advertisment
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ട്രഷറാർ പി എൻ ഷാജി, നിർവ്വാഹക സമിതി അംഗം ഡി ജയകുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് അഡ്ഹോക് കമ്മിറ്റി കൺവീനറായി പി ഡി പുന്നൂസ്, ജോയിൻ്റ് കൺവീനർമാരായി തോമസ് മാമ്പിള്ളി, ദിവ്യ ജോസ് എന്നിവരും അംഗങ്ങളായി അജിത നിപ്സൺ, സിബി പോൾ, സേവി പുതുശേരി, ജയചന്ദ്രൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അഡ്ഹോക് കമ്മിറ്റി കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട പി ഡി പുന്നൂസ് കൃതഞ്ജത പറഞ്ഞേതോടെ യോഗം സമാപിച്ചു.