New Update
/sathyam/media/media_files/A9J1XaWDa4yqR9E6IGcf.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.
Advertisment
മഹിപാൽപൂരിലെ കെ 383-ന്റെ മൂന്നാം നിലയിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് പരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ഡോ ടി എം ചെറിയാൻ അധ്യക്ഷത വഹിച്ച സമ്മേളനം മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മേഖലാ കോർഡിനേറ്റർ കെ സി സുശീൽ, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ജോയിന്റ് സെക്രട്ടറി പി മണികണ്ഠൻ, അഡ്വ കെ വി ഗോപി, മലയാളം ക്ലാസ് അധ്യാപികമാരായ മോളി ജോൺ, പി പി സരിത തുടങ്ങിയവർ പ്രസംഗിച്ചു.