New Update
/sathyam/media/media_files/2024/10/16/seWnLo4iCKhAEeC9SC0g.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആശ്രം - ശ്രീനിവാസ്‌പുരി ഏരിയയും നിത്യ ചൈതന്യ കളരി സംഘവും സംയുക്തമായി കളരി ക്ലാസ് ആരംഭിച്ചു.
Advertisment
ഏരിയ ചെയർമാൻ എം ഷാജിയുടെ അധ്യക്ഷതയിൽ ഏരിയ ഓഫീസിൽ ചേർന്ന യോഗത്തിൽ ഡിഎംഎ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ട്രെഷറർ പി എൻ ഷാജി, നിത്യ ചൈതന്യ കളരി സംഘം പ്രതിനിധി സുധാ മുരുകൻ, ഏരിയ സെക്രട്ടറി എം എസ് ജെയിൻ, ട്രഷറർ റോയി ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഎംഎ ഓഫീസിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 6 മുതൽ 7 വരെയാണ് ക്ലാസുകൾ. ആശ്രം, ശ്രീനിവാസ്‌പുരി, കാലേഖാൻ, ജുലെന തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
വിജയ ദശമി ദിനത്തിൽ ആരംഭിച്ച ആദ്യ ക്ലാസിൽ 15 കുട്ടികൾ പേര് രജിസ്റ്റർ ചെയ്‌ത് പഠനം ആരംഭിച്ചു.