/sathyam/media/media_files/UXC8n3VkmRyy6YEieWBI.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിഡ്‌വായ് നഗർ ഏരിയ മലയാളം മിഷൻ ഭാഷാ പഠന കേന്ദ്രത്തിലെ പ്രവേശനോത്സവം 2023 ജൂലൈ 23ന് ആർകെ പുരം ഡിഎംഎ സെന്ററിൽ വച്ച് നടന്നു. പഠനോത്സവത്തിൽ പങ്കെടുത്തവരെ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം ആശംസിച്ചു.
ഏരിയ ചെയർമാൻ സുനിൽ കുമാർ അധ്യക്ഷനായിരുന്നു. മലയാളം ക്ലാസ്സുകളുടെ കോർഡിനേറ്ററും ഡിഎംഎ വൈസ് പ്രസിഡന്റുമായ കെ. ജി.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഐയിംസ് (ഡൽഹി) യിലെ ഡോക്ടർ ശ്യാം ഷാജി മുഖ്യ പ്രഭാഷണം നടത്തി.
മലയാളം മിഷൻ ജോയിന്റ് സെക്രട്ടറി സുജ രാജേന്ദ്രൻ, ഡിഎംഎ അഡിഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ഡിഎംഎ ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീന രമണൻ, ഡിഎഎ ഗൗതം നഗർ-ആർകെ പുരം ഏരിയ ഡൽഹി മലയാളം ക്ലാസ്സ് കോർഡിനേറ്റർ പ്രദീപ് ദാമോദരൻ, ഏരിയ വൈസ് പ്രസിഡന്റ് സുദർശനൻ പിള്ള, ഏരിയ വിമൻസ് വിംഗ് കൺവീനർ സുതില ശിവ, ഏരിയ ട്രെഷറർ ആർ ബി ഉണ്ണിത്താൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (ഡൽഹി ചാപ്റ്റർ) വൈസ് പ്രസിഡന്റ് ഡോക്ടർ പ്രവീൺ പ്രദീപ് എന്നിവർ ആശംസകൾ നേർന്നു. ഏരിയ മലയാളം ക്ലാസ്സ് കോഓർഡിനേറ്റർ അജി ചെല്ലപ്പൻ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us