ജനക്പുരി സെന്‍റ് തോമസ് സീറോ മലബാർ ദേവാലയത്തില്‍ വിശുദ്ധ തോമാ സ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
janakpuri st. thomas church

ന്യൂ ഡൽഹി: ജനക്പുരി സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ തോമാ സ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു. ഫരീദാബാദ് രൂപത കത്തീഡ്രൽ വികാരി ഫാ. അബ്രഹാം വള്ളോപ്പിള്ളി, ജനക്പുരി ഇടവക വികാരി ഫാ. ഷിജോ ഒറ്റപ്ലാക്കൽ വിസി എന്നിവർ സംയുക്തമായാണ് പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചത്. 

Advertisment

janakpuri st. thomas church-2

റവ. ഫാ. സോബിൻ മുതിരക്കാലായിൽ വി.സി.യുടെ മുഖ്യ കാർമ്മികത്വത്തിലാണ് തിരുന്നാൾ ചടങ്ങുകൾ അരങ്ങേറിയത്. പ്രസുദേന്തി വാഴ്ച്ച, ദിവ്യബലി, ദലിഞ്ഞ് എന്നിവ ഉണ്ടായിരുന്നു. നഗരം ചുറ്റി നടന്ന പ്രദക്ഷിണത്തിൽ നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. ഫരീദാബാദ് രൂപത വികാരി റവ. ഫാ. ജോൺ ചോഴിത്തറ തിരുന്നാൾ സന്ദേശം നൽകി. സ്‌നേഹ വിരുന്നോടെയാണ് തിരുന്നാൾ സമാപിച്ചത്.

janakpuri st. thomas church-3

ജനക്പുരി ഇടവക വികാരി ഫാ. ഷിജോ ഒറ്റപ്ലാക്കൽ വിസി തിരുന്നാൾ കർമ്മങ്ങൾക്കും കൺവീനർമാരായ സെബാസ്റ്റ്യൻ വർഗീസ്, സി.ഡി ജോസ്, ആന്റണി ജോസഫ്, കൈക്കാരന്മാരായ മാർട്ടിൻ വർഗീസ്, ജ്യോതിഷ് ജോസഫ് എന്നിവർ മറ്റു ചടങ്ങുകൾക്കും നേതൃത്വം നൽകി.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി

Advertisment