ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം ഗുരുപൂർണിമ ആഘോഷിച്ചു

New Update
balagokulam delhi

ഡൽഹി: ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം പിങ്ക് അപാർട്മെന്‍റിലെ മിഥുൻ - സുകന്യ ദമ്പതിമാരുടെ വീട്ടിൽ വെച്ച് ഞായറാഴ്ച ഗുരുപൂർണിമ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ ഡോ. ശാന്ത കുമാരി, (റിട്ട. മിനിസ്ട്രി ഓഫ് ഹെല്‍ത്ത്) ഗുരുസ്ഥാനീയയായി പങ്കെടുത്തു.

Advertisment

ബാലഗോകുലം രക്ഷാധികാരി സുശീൽ കെ.സി ഗുരുപൂജ ചെയ്തുകൊണ്ട് പ്രസ്തുത ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഗോകുലത്തിലെ ഓരോ കുട്ടികളും രക്ഷിതാക്കളും ഗുരുപൂജ ചെയ്തു. ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല അധ്യക്ഷൻ വി.എസ് സജീവ് കുമാർ ഗുരുപൂജാ സന്ദേശം നൽകി. ഭാരതത്തിന്റെ മഹത്തായ ഗുരുപരമ്പരയെ കുറിച്ചും വ്യാസ മഹർഷിയെപ്പറ്റിയും ഗുരുപൂജയുടെ മഹത്വത്തെക്കുറിച്ചും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.

gurupooja

ബാലഗോകുലം ഡൽഹി എൻസിആർ സമിതി അംഗം മോഹനകുമാർ ഗുരുപൂജയുടെ മാഹാത്മ്യത്തെകുറിച്ച് സംസാരിച്ചു. മേഖല ഉപാധ്യക്ഷൻ രാമചന്ദ്രൻ, മേഖല സഹ ഭഗിനിപ്രമുഖ് ധന്യ വിപിൻ, ബാലഗോകുലം കാര്യദർശി മിഥുൻ മോഹൻ, അധ്യക്ഷൻ ശ്രീജേഷ് നായർ, ട്രഷറർ ഷീന രാജേഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

തുടർന്ന് 2022-23 വർഷത്തിൽ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുഷ്ക എസ് നായർക്ക് കാഷ് അവാർഡ് നൽകി ആദരിച്ചു. ശേഷം മംഗള ശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.

Advertisment