/sathyam/media/media_files/2024/12/13/CbUE3GXKLg3m9AeE9q4B.webp)
ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് ഭൂമികയെ പരിവർത്തനപ്പെടുത്തുന്ന രണ്ട് പ്രധാന പ്രവണതകൾ മെറ്റ ഇന്ന് പ്രസിദ്ധീകരിച്ചു.
രാജ്യത്ത് ക്വിക്ക് കൊമേഴ്സിന്റെ വളർച്ചയും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ ഓൺലൈൻ ഷോപ്പിംഗിന്റെ വേഗവർധനയും സംബന്ധിച്ച കണക്കുകളാണ് പുറത്തുവിട്ടത്.
വ്യക്തിപരമാക്കിയ റെക്കമൻഡേഷനുകളും കണ്ടെത്തലും, ക്രിയേറ്റർമാർ, മെസേജിംഗ് എന്നിവ ആളുകൾക്ക് ഓൺലൈനിൽ, പ്രത്യേകിച്ച് ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലൂടെ ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കുന്നത് എങ്ങനെയെന്ന് രണ്ട് പഠനങ്ങളും എടുത്തുകാണിക്കുന്നു.
മെറ്റ, ആഡ്സ് ബിസിനസ്, ഡയറക്ടർ ആൻഡ് ഹെഡ് (ഇന്ത്യ) അരുൺ ശ്രീനിവാസ് പറഞ്ഞു, ''ഞങ്ങൾ 2024-ൽ നിന്ന് പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ഇ-കൊമേഴ്സ് മേഖലയിൽ വേറിട്ടുനിൽക്കുന്ന രണ്ട് പ്രധാന പ്രവണതകൾ എന്നത് രണ്ടാം നിര, മൂന്നാം നിര വിപണികളിൽ ക്വിക്ക് കൊമേഴ്സിന്റെ വളർച്ചയും ഓൺലൈൻ ഷോപ്പിംഗിന്റെ തുടർച്ചയായ വേഗവർധനയുമാണ്.
എഐ അധിഷ്ഠിത വ്യക്തിപരമാക്കലും കണ്ടെത്തലും, ക്രിയേറ്റർമാർ, മെസേജിംഗ് എന്നിവ എങ്ങനെയാണ് ക്വിക്ക് കൊമേഴ്‌സ്, ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ കൂടുതൽ എളുപ്പത്തിൽ കണ്ടെത്താനും ഉപയോക്താക്കൾക്ക് സമീപിക്കാനും പ്രാപ്തരാക്കുന്നത് എന്ന് പഠനങ്ങൾ അടിവരയിടുന്നു.
ഉപയോക്താക്കളുടെ പരിണമിച്ചുകൊണ്ടിരിക്കുന്ന മുൻഗണനകൾ നിറവേറ്റുന്ന കൂടുതൽ തടസ്സങ്ങളില്ലാത്തതും ഇടപഴകുന്നതും സ്വാധീനമുള്ളതുമായ ഷോപ്പിംഗ് അനുഭവങ്ങൾ സൃഷ്ടിക്കാൻ ബ്രാൻഡുകളെ പ്രാപ്തരാക്കുന്നു.''
മെറ്റയ്ക്കു വേണ്ടി GWI ആണ് ക്വിക്ക് കൊമേഴ്‌സ് സംബന്ധിച്ച പഠനം നടത്തിയത്. ഇന്ത്യയിൽ 16 നും 64 നും ഇടയിൽ പ്രായമുള്ള 2500+ ഇന്റർനെറ്റ് ഉപയോക്താക്കളെ ഇതിനായി സമീപിച്ചു.
- ക്വിക്ക് കൊമേഴ്സ് സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് പ്രതികരിച്ച 10 ൽ 9 പേരും പറഞ്ഞു,
കഴിഞ്ഞ ആഴ്ച്ച പകുതി പേരും ഈ സേവനങ്ങൾ ഉപയോഗിച്ചത്, ക്വിക്ക് കൊമേഴ്സ് സേവനങ്ങൾ ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയത് എങ്ങനെയെന്ന് സൂചിപ്പിക്കുന്നു.
- പലവ്യഞ്ജനം, പേഴ്‌സണൽ കെയർ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ക്വിക്ക് കൊമേഴ്സ് സേവനങ്ങളുമായി സ്വാഭാവികമായും ഉയർന്ന ബന്ധമുണ്ടെങ്കിലും, മുടി സംരക്ഷണം, ചർമസംരക്ഷണം, ആരോഗ്യം, സൗഖ്യം എന്നിവ പോലുള്ള കൂടുതൽ പ്രധാന വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നത് വർധിച്ചുവരികയാണ്.
പുതിയതും ഉയർന്നുവരുന്നതുമായ ഒരു വിഭാഗമെന്ന നിലയിൽ, ക്വിക്ക് കൊമേഴ്സ് ബ്രാൻഡുകൾക്ക് സമാനതകളില്ലാത്ത റീച്ച് മെറ്റ വാഗ്ദാനം ചെയ്യുന്നു. മെറ്റ പ്ലാറ്റ്‌ഫോമുകൾ വഴി എഐ യുടെ പിന്നണി സഹായത്തോടെ പുതിയ ക്വിക്ക് കൊമേഴ്സ് ബ്രാൻഡുകളോ ഉൽപ്പന്നങ്ങളോ കണ്ടെത്തുന്നതായി പ്രതികരിച്ചവരിൽ 86% പേർ പറഞ്ഞു.
മെറ്റ പ്ലാറ്റ്‌ഫോമുകൾ അതിന്റെ എല്ലാ ചാനലുകളിലും ഏറ്റവും ഉയർന്ന ക്ലിക്ക്-ത്രൂ, പർച്ചേസ് നിരക്കുകളിലൂടെ ഉയർന്ന കൺവേർഷൻ നിരക്കുകൾ സാധ്യമാക്കുന്നതായും പഠനം കാണിക്കുന്നു.
ഉപഭോക്താക്കൾ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇൻഫ്‌ളുവൻസർമാർ നിർണായക പങ്ക് വഹിക്കുന്നു, പ്രത്യേകിച്ചും ബ്രാൻഡ് വിസിബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിലും അനുകൂലമായ ധാരണകൾ വർധിപ്പിക്കുന്നതിലും. ഇൻഫ്‌ളുവൻസർമാർ/ക്രിയേറ്റർമാർ വഴി പുതിയ ബ്രാൻഡുകൾ/ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായി പ്രതികരിച്ചവരിൽ മൂന്നിലൊന്ന് പേരും വ്യക്തമാക്കി. കൂടാതെ 30% പേർ ഇൻഫ്‌ളുവൻസർ ശുപാർശ ചെയ്ത ഉൽപ്പന്നം വാങ്ങിയിട്ടുണ്ട്.
- ക്വിക്ക് കൊമേഴ്‌സ് അനുവർത്തിക്കുന്നതിൽ Gen Z മുൻനിരയിലാണെന്ന് പഠനം വ്യക്തമാക്കുന്നു. മെറ്റ പ്ലാറ്റ്‌ഫോമുകൾ വഴി തങ്ങൾ പുതിയ ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ കണ്ടെത്തിയെന്ന് Gen Z വിഭാഗത്തിൽ പ്രതികരിച്ചവരിലെ 87% പേരും പറഞ്ഞു. കായികവസ്ത്രങ്ങൾ, വെൽനസ്, പെറ്റ് സപ്ലൈസ് തുടങ്ങിയ പ്രധാന വിഭാഗങ്ങൾ വാങ്ങുന്നവരിലും Gen Z ആണ് മുന്നിൽ.
രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ താമസിക്കുന്ന 2,182 ഇന്റർനെറ്റ് ഉപയോക്താക്കളെ വെച്ച് മെറ്റ നടത്തിയ 'E-Commerce Purchase Journey Study in Tier-2 and Tier-3' ഈ നഗരങ്ങളിൽ നിന്നുള്ള ഓൺലൈൻ ഷോപ്പിംഗ് പ്രവണതകൾ വരച്ചു കാട്ടുന്നു. പഠനം കാണിക്കുന്നത്:
- ഫാഷൻ, ഫുഡ്, ബ്യൂട്ടി, മൊബൈലുകൾ എന്നിവയാണ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ ഓൺലൈനായി വാങ്ങുന്ന ടോപ് കാറ്റഗറികൾ. അതേസമയം, ആഭരണങ്ങൾ, ആക്‌സസറികൾ, വലിയ ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ഓൺലൈൻ ആൻഡ് ഓഫ്ലൈൻ പർച്ചേസുകൾ തുടങ്ങിയ കാറ്റഗറികൾക്ക് പോലും ഇപ്പോൾ സമാന ആവശ്യക്കാരുണ്ട്.
- ഷോപ്പർമാർക്ക് പുതിയ ഉൽപ്പന്നങ്ങളോ ബ്രാൻഡുകളോ കണ്ടെത്തുന്നതിനുള്ള മികച്ച ചാനലാണ് സോഷ്യൽ മീഡിയ.
- രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്ന് പ്രതികരിച്ചവരിൽ 68% പേരും സോഷ്യൽ മീഡിയ വഴി ഉൽപ്പന്നങ്ങൾ കണ്ടെത്തിയെന്ന് പറയുന്നു. സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങൾ കണ്ടെത്തിയവരിൽ 59% പേർ റീൽസ് വഴിയും 57% പേർ ഇൻഫ്‌ളുവൻസർമാരിലൂടെയുമെന്ന് വ്യക്തമാക്കി.
- 55% പേർ കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഒരു ഉൽപ്പന്നം വാങ്ങുന്നതിന് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചു. 95% പേർ വാട്‌സ്ആപ്പ് ഉപയോഗിച്ചു, 77% പേർ അവരുടെ പർച്ചേസ് പ്രക്രിയയിൽ ഇത് ഉപയോഗിച്ചു.
- ഇൻഫ്‌ളുവൻസർ ഫോളോവർമാരിൽ 46% പേർ പറയുന്നത്, ഇൻഫ്‌ളുവൻസർ ഉൽപ്പന്നത്തെ പ്രോത്സാഹിപ്പിക്കുന്നതും വ്യത്യസ്ത ഉൽപ്പന്നങ്ങളെ താരതമ്യം ചെയ്യുന്നതും കാണുമ്പോൾ ആ വാങ്ങൽ നടത്തുന്നതിന് തങ്ങളെ സ്വാധീനിക്കുന്നു എന്നാണ്
രണ്ടാം നിര, മൂന്നാം നിര വിപണികളിലെ ഉപഭോക്തൃ പെരുമാറ്റം മാറിക്കൊണ്ടിരിക്കുന്നതിനാൽ, 2025-ൽ ഈ ഭൂമികയിൽ വലിയ തോതിൽ വ്യാപിക്കാൻ ക്വിക്ക് കൊമേഴ്സിന് ഇത് വളക്കൂറുള്ള മണ്ണാണ്. ക്വിക്ക് കൊമേഴ്സിന്റെ കാര്യത്തിൽ, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗിന്റെ അടുത്ത തരംഗത്തിൽ സോഷ്യൽ മീഡിയ, പ്രത്യേകിച്ച് മെറ്റ മുൻനിരയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us