ന്യൂഡല്‍ഹി: ഡല്‍ഹി ചാവറ കള്‍ച്ചറല്‍ സെന്ററും അസോസിയേഷന്‍ ഓഫ് കാത്തലിക് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഇന്ത്യ (എ.സി.ആര്‍.സി.ഐ)യും സംയുക്തമായി നടത്തുന്ന ഇന്റര്‍ റിലീജിസയ് എക്ക്യുമിനിക്കല്‍ ക്രിസ്മസ് ആഘോഷം ഇന്നു നടക്കും.
ക്രിസ്തു മഹോത്സവ് 2024 എന്നു പേരിട്ടിരിക്കുന്ന ആഘോഷം ഇന്നു വൈകിട്ട് 5നു ഡല്‍ഹിയിലെ ഗൗതം നഗറിലെ ഫാ. എയ്ഞ്ചല്‍ സ്‌കൂളില്‍ നടക്കും.
ശരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായാണു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
യു.പി, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ സംഘടനകളുമായി ചേര്‍ന്നാണു ക്രിസ്മസ് ആഘോഷം ഒരുക്കിയിരിക്കുന്നത്.
/sathyam/media/media_files/2024/12/14/p7Om3iA8Yi78Q74rokxt.jpg)
കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാള്‍ട്ട ഹൈക്കമ്മീഷണര്‍ റൂബന്‍ ഗൗസി മുഖ്യാഥിതിയായിരിക്കും. വികാരി ജനറാള്‍ റവ. ഡോ. ജോസി താമരശേരി അധ്യക്ഷത വഹിക്കും.
സി.ബി.സി.ഐ. സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് തോമസ് കൂട്ടോ, ഡോ. യൂഹാനോന്‍മാര്‍ ദിമിത്രിയോസ്, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര, സ്‌പെഷല്‍ ഒളിമ്പികസ് ഭാരത് പ്രസിഡന്റ് ഡോ. മല്ലിക നദ്ദ, ലാത്വിയ ഡെപ്യൂട്ടി ഹെഡ് കമ്മീഷന്‍ മാര്‍ ഡേയ്റ്റണ്‍സ്, ഇറാന്‍ കള്‍ച്ചറല്‍ കൗണ്‍സിലര്‍ ഡോ. എഫ്. ഫരീദസര്‍, മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ജാസ്മിന്ദര്‍ കസ്തൂരിയ, ഗോസ്വാമി ശുശീല്‍ജി മാഹാരാജ്, ഫാ. ജെ.എ കാര്‍വാര്‍ലോ, റിന്‍ചെന്‍ ലാമോ, സുബു റഹ്മാന്‍, സ്വാമി ചന്ദര്‍ ദേവ്ജി മഹാരാജ്, കാര്‍മ്മല്‍ എം. ത്രിപാഠി, വിവേക് മുനിജി മഹാരാജ്, ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പ്രശാന്ത് കുമാര്‍, മജീഷ്യന്‍ വി. രാജീവ്, മര്‍സ്ബാന്‍ നരിമാന്‍ സായിവാല, തുടങ്ങിയവര്‍ പ്രസംഗിക്കും.