New Update
/sathyam/media/media_files/Ynlg06QjFRMZmz19dJvS.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാള ഭാഷാ പഠന കേന്ദ്രങ്ങളിൽ അദ്ധ്യാപകരാകുവാൻ ആഗ്രഹിക്കുന്ന ഡിഎംഎ ഏരിയകളിൽ നിന്നുള്ള ടീച്ചേഴ്സിന് പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
Advertisment
ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് പരിശീലന ക്ലാസ് ആരംഭിക്കുക.
തിരുവനന്തപുരത്തു നടന്ന റിസോഴ്സ് പേഴ്സൺ ട്രയിനിംഗ് പൂർത്തിയാക്കിയ മലയാളം മിഷൻ വെസ്റ്റ് ഡൽഹി കോർഡിനേറ്ററായ സാറാ ഐസക് ക്ലാസുകൾ നയിക്കും.
അദ്ധ്യാപകരാകുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററും വൈസ് പ്രസിഡൻറുമായ കെ ജി രഘുനാഥൻ നായരുമായി 9818750868 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.