ചാവറ പ്രഭാഷണപരമ്പരയ്ക്ക് 18 ന് ഡൽഹിയിൽ തുടക്കം. ഡോ. ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
st. chavara lucture

ന്യൂഡൽഹി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ പേരിൽ ഡൽഹി ചാവറ കൾച്ചറൽ സെന്റർ നടത്തുന്ന പ്രഭാഷണപരമ്പരയ്ക്ക് ബുധനാഴ്ച വൈകുന്നേരം തുടക്കം കുറിക്കും.

Advertisment

ഡോ. ശശി തരൂർ എം.പി. മുഖ്യപ്രഭാഷണം നടത്തും. സാമൂഹികവികസനത്തിന്‌ അനിവാര്യമായ വിദ്യാഭ്യാസപ്രക്രിയയിൽ, സുസ്ഥിരവികസനം ലക്ഷ്യം വച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ മുന്നോട്ടുവച്ച മാതൃക എന്നതാണ് പ്രഭാഷണം വിഷയം.

ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള ശ്രീ സത്യസായി ഇൻ്റർനാഷണൽ ഓഡിറ്റോറിയത്തിലാണ് വൈകുന്നേരം 06:30 ന് പ്രഭാഷണം നടക്കുക.

ഡൽഹിയിലെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരികമേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ പ്രഭാഷണത്തിൽ പങ്കെടുക്കുമെന്ന് ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ റോബി കണ്ണഞ്ചിറ സിഎംഐ അറിയിച്ചു.

delhi
Advertisment