/sathyam/media/media_files/2025/01/03/QZPwnU8GgJPnwuTzihzd.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷനും ആദിത്യ ബിർളാ ഗ്രൂപ്പ് ഇന്ദ്രിയ ജൂവല്ലറിയും സംയുക്തമായി നടത്തുന്ന ക്രിസ്‌തുമസ് - പുതുവത്സര ആഘോഷ പരിപാടിയായ "ശാന്ത രാത്രി പുതു രാത്രി" ജനുവരി 5 ഞായാറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും. പരിപാടികളോടനുബന്ധിച്ചു നടത്തുന്ന കരോൾ ഗാന മത്സരം 3 മണിക്ക് ആരംഭിക്കും.
ആഘോഷങ്ങളോടനുബന്ധിച്ച് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ മുഖ്യാതിഥിയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ നിർവാഹക സമിതി അംഗം ഷാജി പ്രഭാകരൻ വിശിഷ്ടാതിഥിയുമാകും.
വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ കെ വി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കരോൾ ഗാന മത്സരം കോർഡിനേറ്റർ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 7,500 രൂപയും സമ്മാനമായി നല്‍കും.
കരോൾ ഗാന മത്സരത്തിൽ അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രമം - ശ്രീനിവാസ്‌പുരി, ദിൽഷാദ് കോളനി, ജനക് പുരി, കരോൾ ബാഗ് - കൊണാട്ട്പ്ലേസ്, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, രജൗരി ഗാർഡൻ, വികാസ്‌പുരി - ഹസ്‌തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഏരിയകൾ പങ്കെടുക്കും.
വൈകുന്നേരം 7 മണി മുതൽ ഡിഎംഎ കേന്ദ്രക്കമ്മിറ്റി അവതരിപ്പിക്കുന്ന രംഗപൂജയോടെ ആരംഭിക്കുന്ന വിവിധ കലാപരിപാടികളിൽ അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രമം - ശ്രീനിവാസ്‌പുരി, മെഹ്റോളി, പട്ടേൽ നഗർ, ആർ കെ പുരം എന്നീ ഏരിയകളുടെ വിവിധ സിനിമാറ്റിക് ഡാൻസുകള്‍ അവതരിപ്പിക്കും.
ജനക് പുരിയുടെ സംഘ നൃത്തം, കാൽക്കാജി ഏരിയയുടെ അർദ്ധ ശാസ്ത്രീയ നൃത്തം, മഹിപാൽപ്പൂർ - കാപ്പസ്ഹേഡാ ഏരിയയുടെ ഫ്യൂഷൻ ഡാൻസ്, മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ ഡാൻസ്, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയ അവതരിപ്പിക്കുന്ന മാർഗം കളി എന്നിവയും നടക്കും.
"ശാന്ത രാത്രി പുതു രാത്രി" പ്രേക്ഷകർക്ക് അവിസ്‌മരണീയമായ അനുഭൂതി സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് 9810388593, 98689 90001, 9810791770 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.