Advertisment

ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

author-image
പി.എന്‍ ഷാജി
New Update
dma republic day celebration

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ രഘുനാഥ് ത്രിവർണ ഉയർത്തി. 

Advertisment

ഡിഎംഎ വൈസ് പ്രസിഡണ്ട്മാരായ കെവി മണികണ്ഠൻ, കെജി രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രഷറാർ മാത്യു ജോസ്, ജോയിന്റ്  ട്രഷറാർ മനോജ് പൈവള്ളിൽ, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗങ്ങളായ ആർഎംഎസ് നായർ, നളിനി മോഹനൻ, ആശാ ജയകുമാർ, വീണാ എസ്  നായർ, പി വി രമേശൻ, കെ തോമസ്, പ്രദീപ് ദാമോദരൻ തുടങ്ങിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ കൂടാതെ വസുന്ധരാ എൻക്ലേവ് ഏരിയ ചെയർമാൻ ഉണ്ണികൃഷ്ണൻ, ആർ കെ പുരം ഏരിയ ചെയർമാൻ എം ജയചന്ദ്രൻ, വിനയ് നഗർ-കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, സംഗം വിഹാർ ഏരിയ സെക്രട്ടറി പി എൻ വാമദേവൻ, ജനക് പുരി ഏരിയ സെക്രട്ടറി കെ സി സുശീൽ തുടങ്ങിയവർ  പങ്കെടുത്തു.

ഡിഎംഎ ആർകെ പുരം ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷ പരിപാടിയിൽ ആശാ ജയകുമാറും സംഘവും ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

Advertisment