New Update
/sathyam/media/media_files/Ynlg06QjFRMZmz19dJvS.jpg)
ന്യൂ ഡൽഹി: ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി, കുട്ടികളുടെ പരീക്ഷാ പേടിയും സമ്മര്‍ദ്ദവും ഒഴിവാക്കാൻ ഉതകുന്ന നുറുങ്ങുകൾ പങ്കുവച്ച് ഒരു മണിക്കൂർ നീണ്ടുനിന്ന ഓൺലൈൻ സംവാദം സംഘടിപ്പിച്ചു.
Advertisment
ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ പ്രവീൺ പ്രദീപ് ആയിരുന്നു മുഖ്യ പ്രഭാഷകൻ. ഓൺലൈൻ മാധ്യമമായ സൂം ആപ്പിലൂടെയായിരുന്നു പ്രഭാഷണം ഒരുക്കിയത്.
ഡിഎംഎ പ്രതിമാസ പരിപാടി കൺവീനറും അഡീഷണൽ ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ, പ്രസിഡന്റ് കെ രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, നിർവാഹക സമിതി അംഗമായ ടി വി സജിൻ എന്നിവരായിരുന്നു സൂം ഹോസ്റ്റ്.