New Update
/sathyam/media/media_files/2025/02/25/eFSspH4z7NPg7x2ja7QY.jpg)
ഡല്‍ഹി: ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ മൈത്രി വാർഷികോത്സo "സെസ്റ്റ് 25" ഗ്രേറ്റർ കൈലാഷിലെ ആര്യ സമാജ് സെന്റർ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
Advertisment
ചടങ്ങ് മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി സൽമാൻ കുർഷിദ് ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടാസ് എംപി മുഖ്യ പ്രഭാഷണം നടത്തി.
സാമൂഹ്യ പ്രവർത്തകൻ പവിത്രൻ കൊയിലാണ്ടി, അസി. പ്രൊഫസർ മനുശങ്കർ മൈത്രി, പ്രസിഡന്‍റ് അൽത്താഫ് കെ.ടി, സെക്രട്ടറി സുൽത്താന വി.പി, ട്രഷറർ അൽഹൻ കെ.ടി എന്നിവർ സംസാരിച്ചു.
ഡൽഹി യൂണിവേഴ്സിറ്റി ഇൻ്റർ കോളേജ് ആർച്ചറി ഗോൾഡ് മെഡൽ ജേതാവ് റൈദ നജീബിനെ ചടങ്ങിൽ ആദരിച്ചു.
നജാഹ് ജാഫർ, ആകാംക്ഷ പി. കോഷി, ഫാത്തിമ ഹന ,ജസീം, ഫർഹാന, ഉണ്ണിമായ, മുഹ്സിൻ, ഹിഷാം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടിയും അരങ്ങേറി.