Advertisment

ഛത്രപൂരിൽ ഡിഎംഎയുടെ ഏരിയ രൂപീകരണ യോഗം മാര്‍ച്ച് 9ന്

author-image
പി.എന്‍ ഷാജി
New Update
delhi malayalee association

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഛത്രപൂർ കേന്ദ്രമാക്കി ഡിഎംഎയുടെ 31-ാമത് ഏരിയ രൂപീകരണ യോഗം മാർച്ച് 9 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ജോയിക്കുട്ടിയുടെ വസതിയായ ഛത്രപൂരിലെ രാജ്പൂർ ഖുർദ് എക്സ്സ്‌ടെൻഷൻ, പ്ലോട്ട് നമ്പർ 65/3, ഖസ്റാ നമ്പർ 167-ൽ ചേരും.

Advertisment

കേന്ദ്രക്കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി തുടങ്ങിയവർ പങ്കെടുക്കും.

ഡൽഹി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്നവരുമായ ഛത്രപൂരിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്ക് യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9818750868, 9810791770 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Advertisment