ന്യൂ ഡൽഹി: 'വിശക്കുന്നവന് ഭക്ഷണം' എന്ന മുദ്രാവാക്യവുമായി തികച്ചും വ്യത്യസ്തമായി ഡൽഹി മലയാളി അസ്സോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്‌ട്ര വനിതാ ദിനാഘോഷം ശ്രദ്ധേയമായി.
ഏരിയയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാം മനോഹർ ലോഹിയ ആശുപത്രിയിലെ രോഗികൾക്കും ആശ്രിതർക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണപ്പൊതി നല്‍കി തികച്ചും വ്യത്യസ്തമായ രീതിയിൽ വനിതാ ദിനം ആഘോഷിച്ചത്.
/sathyam/media/media_files/2025/03/11/2Nd6Dx5YZRzFgcpjGmxD.jpg)
വനിതാ വിഭാഗം കണ്‍വീനർ നിർമ്മലാ നന്ദകുമാർ, ജോയിന്റ് കണ്‍വീനർമാരായ രസ്‌നാ സജിത്ത്, റിജുന ഷാബു എന്നിവരും നിർവാഹക സമിതി അംഗങ്ങളായ ജിൻസി കെ ജോർജ്ജ്, അശ്വതി നായർ തുടങ്ങിയവർ നേതൃത്വം നല്‍കി.
ഏരിയ ചെയർമാൻ എ കെ സുബ്രഹ്മണ്യൻ, വൈസ് ചെയർമാൻ ടി വി തോമസ്സ്, സെക്രട്ടറി സജിത്ത് കൊമ്പൻ, ജോയിന്റ് സെക്രട്ടറിമാരായ വി സുരേഷ് ബാബു, ഷാബു പി എം, ട്രഷറർ എസ് വിജയകുമാരൻ നായർ, നിർവാഹക സമിതി അംഗങ്ങളായ അനിൽ കുമാർ കെ എം എൻ, അരുൺ ഫിലിപ്പ്, തുടങ്ങിയവരും പങ്കെടുത്തു.