/sathyam/media/media_files/2025/05/27/riMmIDQVT9E1PUjR0ioK.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) മഹിപാൽപൂർ - കാപ്പസ്ഹേഡാ ഏരിയ 2025-2027 വർഷക്കാലത്തേക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ നിരീക്ഷകനും അഡ്വ കെ വി ഗോപി വരണാധികാരിയുമായിരുന്നു.
ചെയർമാൻ ഡോ ടി എം ചെറിയാൻ, വൈസ് ചെയർമാൻ ടി ആർ ദേവരാജൻ, സെക്രട്ടറി കെ വി ജഗദീശൻ, ജോയിന്റ് സെക്രട്ടറിമാർ മണികണ്ഠൻ പൊന്നൻ, ധരിത്രി അനിൽ, ട്രഷറർ കെ എം ദിലീപ്, ജോയിന്റ് ട്രഷറർ ആർ സന്തോഷ് കുമാർ, ഇന്റെർണൽ ഓഡിറ്റർ സജി ഗോവിന്ദൻ എന്നിവരും വനിതാ വിഭാഗം കൺവീനർ രത്‌നാ ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർമാർ ഷൈനി സാജൻ, ശുഭ അശോകൻ എന്നിവരും യുവജന വിഭാഗം കൺവീനർ അഖിൽ കൃഷ്ണൻ, ജോയിന്റ് കൺവീനർമാർ കുസുംലതാ, റജി കൃഷ്ണൻ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പി വി പ്രതിഷ് കുമാർ, സാജൻ ഗോവിന്ദൻ, ടി മോഹനൻ, എ ഗിരീഷ് കുമാർ, മോളി ജോൺ, ടി വി മഹിത്, ഹരികുമാർ, വി പ്രകാശ്, വിനോദ് രാജൻ, അനീഷ് രവീന്ദർ എന്നിവരെയും തെരെഞ്ഞെടുത്തു.