/sathyam/media/media_files/2025/07/14/dma-office-inauguration-2025-07-14-20-46-33.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മായാപുരി - ഹരിനഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും ഏരിയയുടെ പുതിയ ഓഫീസും, ഡിഎംഎ വൈസ് പ്രെസിഡന്റും മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. മായാപുരി, ഹരി എൻക്ലേവിലെ ജെഡി-14 ബി-യിലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
യോഗത്തിൽ ഏരിയ ചെയർമാൻ സി എൻ രാജൻ അധ്യക്ഷത വഹിച്ചു. അഷിൻ അനീഷ്, ആൻജോ ഷാജി, ദിയാ വിദ്യാധരൻ, ഹർഷിത എ നായർ, പ്രിത്വി വിമൽ, ശ്രീഹരി എസ് കുമാർ, യദു കൃഷ്‌ണൻ എന്നീ കുട്ടികൾ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെയാണ് യോഗം ആരംഭിച്ചത്.
സെക്രട്ടറി ആർ ആർ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, ഏരിയ ട്രെഷറർ ബി കെ നായർ, ജോയിന്റ് സെക്രെട്ടറിമാരായ എം ആർ ശ്യാം, ശ്രീരാജ്, ഇന്റെർണൽ ഓഡിറ്റർ എസ് കൃഷ്‌ണകുമാർ, വനിതാ വിഭാഗം കൺവീനർ സജിതാ അശോകൻ, ജോയിന്റ് കൺവീനർമാരായ അപ്സരാ ശ്യാം, ബിജിലാ സുജിത് തുടങ്ങിയവർ പ്രസംഗിച്ചു. അമൃതാ അശോകൻ ആയിരുന്നു അവതാരക.
മലയാള ഭാഷാ പഠന കേന്ദ്രം അധ്യാപികമാരായ അപ്സരാ ശ്യാം കുട്ടികളോടൊപ്പം ഗാനങ്ങൾ ആലപിച്ചു. കെ യു അമൃത, സജിതാ അശോക്, തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
22 കുട്ടികൾ ഭാഷാ പഠനത്തിനായി പേരുകൾ രജിസ്റ്റർ ചെയ്‌തു. കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി. പങ്കെടുത്തവർക്കെല്ലാം ഏരിയ സംഘാടകർ മധുര പലഹാരങ്ങളും പാനീയങ്ങളും നൽകിയതോടെ ചടങ്ങുകൾ സമാപിച്ചു.