ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസിന്റെയും ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്തത തിരുന്നാൾ ജൂലൈ 17 ന് ആരംഭിക്കും .
ദിവസവും വൈകുന്നേരം 6.30 ന് വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ബെർസറായി സെന്റ് പീറ്റേഴ്സ് ഭവനിൽ വി കുർബാന, നൊവേന, ലദീഞ്, നേര്ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
മുഖ്യ തിരുന്നാൾ ദിനമായ ജൂലൈ 27 ന് വൈകുന്നേരം 4 .30 ന് ആർകെ പുരം സെക്ടർ 12 ലെ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂൾ ഓഡിറ്റോറിയത്തിൽ കൊടിയേറ്റം വികാരി ഫാ. സുനിൽ അഗസ്റ്റിൻ, വി കുർബാന - ഫാ. എബിൻ കുരുവൻപ്ലാക്കൽ എം.എസ്.ടി, വചനസന്ദേശം - ഫാ. ബോബി കയ്യാല.
ലദീഞ്, പ്രദക്ഷിണം തുടർന്ന് ഹെവൻലി വോയിസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും ഡൽഹി സ്റ്റാർസ്ന്റെ കോമഡി ഷോയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.