ഡൽഹി മലയാളി അസോസിയേഷൻ ബദർപ്പൂർ ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം ഡിഎംഎ വൈസ് പ്രസിഡന്‍റ് കെ.ജി രഘുനാഥന്‍ ഉദ്‌ഘാടനം ചെയ്‌തു

author-image
പി.എന്‍ ഷാജി
New Update
dma malayala padana kendram

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ബദർപ്പൂർ ഏരിയയുടെ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഡിഎംഎ വൈസ് പ്രസിഡന്റും മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

Advertisment

മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ മുഖ്യാതിഥിയായിരുന്നു. ബദർപ്പൂർ ഡിഡിഎ ഫ്ലാറ്റ്സിലെ സാമുദായിക ഭവനിലാണ് ചടങ്ങുകൾ അരങ്ങേറിയത്.

dma malayala padana kendram-2

ഏരിയ ചെയർമാൻ എൻ മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി റജി സതീഷ് സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ പുഷ്പ് വിഹാർ - ബദർപ്പൂർ ഏരിയ കോഓർഡിനേറ്റർ സെൽമാ ഗിരീഷ്, മലയാള ഭാഷാധ്യാപികമാരായ രമാ കുറുപ്പ്, ഷീജാ അനിൽ, ഏരിയ വനിതാ വിഭാഗം ജോയിന്റ് കൺവീനർ പ്രീതാ ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ചടങ്ങിൽ 2024-25 അധ്യയന വർഷത്തിൽ 10-ാം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനശ്വര അശോകിനെ ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

Advertisment