ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക തിരുന്നാൾ ഭക്തിനിര്‍ഭരമായി

New Update
rk puram st peters idavaka thirunal-2

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിലെ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ജൂലൈ 27 ന് വൈകുന്നേരം 4 .30 ന് ആർകെ പുരം സെക്ടർ 12 ലെ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.  

Advertisment

സെന്റ് തോമസ് പള്ളി വികാരി ഫാ. ഡേവിസ് കള്ളിയത്ത്പറമ്പിൽ തിരുന്നാൾ കൊടിയേറ്റി. വിശുദ്ധ കുർബാനക്കു ഫാ. എബിൻ കുരുവൻപ്ലാക്കൽ എംഎസ്ടി മുഖ്യ കാർമികത്വം വഹിച്ചു. സഹകാർമികരായി ഫാ. ഡേവിസ് കള്ളിയത്ത്പറമ്പിൽ, ഫാ. ബോബി കയ്യാല എന്നിവർ പങ്കെടുത്തു.

rk puram st peters idavaka thirunnal-3

വചനസന്ദേശം ഫാ. ബോബി കയ്യാല നൽകി. ലദീഞ്, പ്രദക്ഷിണം എന്നിവയുടെ നേതൃത്വം വികാരി  ഫാ. സുനിൽ അഗസ്റ്റിൻ ആയിരുന്നു. തുടർന്ന് ഹെവൻലി വോയിസ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും ഡൽഹി സ്റ്റാർസ്ന്റെ കോമഡി ഷോയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Advertisment