ഫരീദാബാദ് രൂപതയിലെ കാറ്റെക്കിസം ഡിപാർമെൻ്റ് ജസോളയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിൽ കാറ്റെക്കിസം വിദ്യാർത്ഥികൾക്കായി 'എലൈവ് - എ ഡേ വിത്ത് ദി ആർച്ച്ബിഷപ്പ്' പരിപാടി സംഘടിപ്പിച്ചു

New Update
faridabad diocese

ഡല്‍ഹി: ഫരീദാബാദ് രൂപതയിലെ കാറ്റെക്കിസം ഡിപാർമെൻ്റ് സൗത്ത് സോണിൽ നിന്നുള്ള 10, 11, 12 ക്ലാസുകളിലെ കാറ്റെക്കിസം വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ് 3 ന് ജസോളയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിൽ 'എലൈവ് - എ ഡേ വിത്ത് ദി ആർച്ച്ബിഷപ്പ്' എന്ന പരിപാടി സംഘടിപ്പിച്ചു. ജസോള ഫൊറോന, ഫരീദാബാദ് ഫൊറോന ഇടവകകളിൽ നിന്നുള്ള 126 വിദ്യാർത്ഥികൾ ഉൾപ്പെടെ 150 ൽ അധികം വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. 

Advertisment

ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തിരി തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായുള്ള പാനൽ ചർച്ചകൾക്കും സെഷനുകൾക്കും നേതൃത്വം നൽകി. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും സംശയങ്ങൾ വ്യക്തമാക്കുകയും ചെയ്തു. പരിപാടിയിൽ, ആർച്ച്ബിഷപ്പ് പുതിയ കാറ്റെക്കിസം സർട്ടിഫിക്കറ്റും പുറത്തിറക്കി.

കാറ്റെക്കിസം ഡയറക്ടർ ഫാ. ജിന്റോ ടോം സ്വാഗത പ്രസംഗം നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. കാറ്റെക്കിസം സെക്രട്ടറി രഞ്ജി എബ്രഹാം നന്ദി പറഞ്ഞു. കാറ്റെക്കിസം ജോയിന്റ് സെക്രട്ടറി സ്മിത തോമസ് പരിപാടിയുടെ അവതാരകയായി.

ജസോളയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയുടെ വികാരിയും ഫരീദാബാദ് രൂപതാ പ്രൊക്യുറേറ്ററുമായ ഫാദർ ബാബു അനിത്താനം, ജസോള ഇടവകയുടെ ക്യാറ്റക്കിസം ഹെഡ് മാസ്റ്റർ ജോഷി ജോർജ് , ജസോള ഇടവകയിലെ മതബോധന സ്റ്റാഫ് എന്നിവർ പരിപാടി സംഘടിപ്പിക്കുന്നതിൽ രൂപത ക്യാറ്റക്കിസം ഡിപാർട്ട്മെൻ്റിനെ സഹായിച്ചു.

പരിപാടിയിൽ, ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട സിസ്റ്റേഴ്ന് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിച്ചു, സന്നിഹിതരായ വൈദികർക്ക് സെന്റ് ജോൺ വിയാനിയുടെ തിരുനാൾ ആശംസകൾ അർപ്പിച്ചു.

Advertisment